പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ മറവിൽ ചൂഷണം? തടയാൻ കർശന മാനദണ്ഡങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്


ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ മറവിൽ നടക്കുന്ന ചൂഷണം തടയാൻ കർശന മാനദണ്ഡങ്ങളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. പുതിയ നിയമപ്രകാരം രക്തബന്ധുക്കൾക്ക് മാത്രമേ മരിച്ചവരുടെ രേഖകൾ റദ്ദാക്കാനും രേഖകളിൽ ഒപ്പിടാനും സാധിക്കൂ. ഏജന്റുമാരുടെ ചൂഷണം തടയാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

രണ്ട് സുപ്രധാന നിർദേശങ്ങളാണ് പുതിയ നിയമത്തിലുള്ളത്. മരിച്ചവരുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ റദ്ദാക്കാൻ ഇനി അവരുടെ രക്തബന്ധുക്കൾക്കും കുടുംബം പവർ ഓഫ് അറ്റോർണി നൽകിയവർക്കും മാത്രമേ അനുമതിയുണ്ടാകൂ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതിന്റെ ചെലവുകൾക്ക് ഇന്ത്യൻ കോൺസുലേറ്റിൽനിന്ന് പണം അനുവദിക്കാൻ പഞ്ചായത്ത് ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അതോറിറ്റികളിൽ നിന്നുള്ള അനുമതി വേണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു.