കേരളത്തിന് കേന്ദ്രത്തിൻ്റെ കൈത്താങ്ങ് : 72 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ


കൊച്ചി : സംസ്ഥാന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചത്.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ടുള്ള ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. 15 സംസ്ഥാനങ്ങള്‍ക്കായി ആകെ 1,115 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. അതേ സമയം പ്രത്യേക മേഖലകള്‍ക്കോ മറ്റ് പദ്ധതികള്‍ക്കോ ആയിട്ടല്ല പണം അനുവദിച്ചത്.

ഫണ്ട് ഏത് വിധത്തിൽ ചെലവഴിക്കണമെന്ന കാര്യത്തില്‍ അതാത് സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്നും കേന്ദ്രം അറിയിച്ചു.