സിപിഎം വിട്ടെത്തിയ മധു മുല്ലശേരിയും ബിപിൻ സി ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്


തിരുവനന്തപുരം: സിപിഎമ്മിൽ നിന്നും പുറത്തുപോയ മധു മുല്ലശേരിയും ബിപിൻ സി ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഇരുവരെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിർദേശം ചെയ്തത്.

read also: മലയാളിയായ മാർ ജോർജ് ജേക്കബ് കൂവക്കാട് അടക്കം 21 പേർക്ക് കർദിനാൾ സ്ഥാനം : ചടങ്ങുകൾ ആരംഭിച്ചു

കഴിഞ്ഞ തിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് സിപിഎം വിട്ടെത്തിയ മധു മുലശ്ശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബിജെപിയിൽ ചേര്‍ന്നത്. കെ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.

ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് അഡ്വ. ബിപിൻ സി ബാബു പാർട്ടി വിട്ടത്. സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗമായിരുന്നു ബിപിൻ.