സിറിയയിലെ സംഭവവികാസങ്ങള്‍ ഇറാനെയും ഹിസ്ബുല്ലയെയും ദുര്‍ബലമാക്കും : പശ്ചിമേഷ്യൻ യുഎസ് പ്രതിനിധി



വാഷിങ്ടൺ: സിറിയയിലെ സംഭവവികാസങ്ങള്‍ ഇറാനെയും ഹിസ്ബുല്ലയെയും ദുര്‍ബലമാക്കുമെന്ന് പശ്ചിമേഷ്യയിലെ യുഎസ് പ്രതിനിധി അമസ് ഹോക്‌സ്‌റ്റൈന്‍. ഹിസ്ബുല്ല ഇപ്പോളും പൂര്‍ണമായും നശിച്ചില്ലെന്നും അമസ് ഹോക്‌സ്‌റ്റൈന്‍ പറഞ്ഞു.

യഥാർത്ഥത്തിൽ ഹിസ്ബുല്ല ദുര്‍ബലമായെന്നാണ് കരുതാനാകുക. ഇനി ഹിസ്ബുല്ലക്ക് ആയുധങ്ങള്‍ നല്‍കാന്‍ ഇറാന്‍ പ്രയാസപ്പെടും. സിറിയക്ക് പിന്തുണ നല്‍കുന്നതില്‍ ഇറാന്‍ പിന്‍മാറിയെന്നും അത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും ഹോക്‌സ്‌റ്റൈന്‍ പറഞ്ഞു.

യുഎസിന്റെും യൂറോപ്യന്‍ യൂണിയന്റെയും പിന്തുണയുള്ള യുക്രൈനുമായി യുദ്ധം നടക്കുന്നതിനാല്‍ സിറിയക്ക് പിന്തുണ നല്‍കാന്‍ റഷ്യക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.