16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ: മുന്നറിയിപ്പുകൾ

Date:


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിലും മഴയെത്തുന്നത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം നാളെയോടെ കരതൊടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയുടെ സാഹചര്യം നിലനിൽക്കുമ്പോഴും കേരളത്തിൽ ഇന്നും നാളെയും അലേർട്ടുകൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അതേസമയം വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച 8 ജില്ലകളിലാണ് യെല്ലോ അലേർട്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ശകത്മായ മഴയെത്തും.വെള്ളിയാഴ്ച 9 ജില്ലകളിലാണ് അലേർട്ടുള്ളത്. അതേ ദിവസം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ മഴയെത്തും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരള തീരത്തും വെള്ളിയാഴ്ച ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ തീരങ്ങളിൽ മണിക്കൂറിൽ 35 – 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related