15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

18-ാം ലോക ചെസ് കിരീടം സ്വന്തമാക്കിയത് 18-ാം വയസിൽ: ചൈനയെ തോൽപ്പിച്ച് ഇന്ത്യയുടെ അഭിമാനമായി വിശ്വകിരീടമണിഞ്ഞ ​ഗുകേഷ്

Date:


സെന്‍റോസ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ വിശ്വകിരീട വിജയി. ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ​ഗുകേഷ്. നിലവിലെ റാങ്കിം​ഗിൽ ​ഗുകേഷ് അഞ്ചാം സ്ഥാനത്താണുള്ളത്. അവസാന മത്സരത്തിൽ ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച ​ഗുകേഷിന് ചാമ്പ്യനാകാൻ വേണ്ട ഏഴര പോയിന്റ് ലഭിച്ചു. ഇതോടെ ഇന്ത്യയുടെ യശസ്സുയർത്തി ​ഗുകേഷ് ചരിത്ര നേട്ടം സ്വന്തമാക്കുകയായിരുന്നു. 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസിൽ നേടിയെന്ന കൗതുകയും ഈ വിജയത്തിനൊപ്പമുണ്ട്. ആനന്ദിനു ശേഷം നിന്ന് വിശ്വവിജയി ആയ ഇന്ത്യക്കാരനാണ് ഗുകേഷ്.

13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്‍റുമായി ഒപ്പത്തിനൊപ്പമായിരുന്നു. മത്സരം സമനിലയിൽ പിരിഞ്ഞാൽ വെള്ളിയാഴ്ച ടൈബ്രേക്കറിൽ ജേതാവിനെ കണ്ടെത്തേണ്ടി വരുമായിരുന്നു. എന്നാൽ അവസാന മത്സരത്തിൽ തന്നെ ഗുകേഷ് അതുല്യ വിജയം കയ്യിലൊതുക്കുകയായിരുന്നു. അവസാന മത്സരത്തിന് മുമ്പ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയിരുന്നത്. ബാക്കി 9 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു. അവസാന മത്സരത്തിൽ ഡിങ് ലിറനെ ഞെട്ടിച്ചാണ് ഗുകേഷിന്റെ ക്ലാസിക്കൽ മത്സര വിജയം.

ഇന്നലത്തെ മത്സരത്തിൽ 69 നീക്കങ്ങൾക്ക് ശേഷമാണ് ഗുകേഷിനെ ഡിംഗ് ലിറൻ സമനിലയിൽ തളച്ചത്. വെള്ളക്കരുക്കളുമായി കളിച്ച ഡി ഗുകേഷ് വിജയത്തിന് അടുത്തെത്തിയ ശേഷമാണ് സമനില വഴങ്ങിയത്. ചാമ്പ്യൻഷിപ്പില്‍ വെള്ളക്കരുക്കളുമായി ഗുകേഷിന്‍റെ അവസാന മത്സരമായിരുന്നു ഇന്നലത്തേത്. ഗുകേഷിന്‍റെ 31-ാം നീക്കത്തോടെ തന്‍റെ പ്രതീക്ഷകള്‍ നഷ്ടമായിരുന്നുവെന്ന് മത്സരശേഷം ഡിംഗ് ലിറന്‍ ഇന്നലെ പറഞ്ഞിരുന്നു.

ആ നീക്കം കണ്ടപ്പോള്‍ ഞാന്‍ കളി കൈവിട്ടതായിരുന്നു. തിരിച്ചുവരനിന് യാതൊരു സാധ്യതയുമില്ലെന്ന് കരുതി. പക്ഷെ അവസാനം എനിക്ക് സമനില നേടാന്‍ കഴിഞ്ഞത് ആശ്വാസമായി എന്നും മത്സരശേഷം ലിറന്‍ പറഞ്ഞിരുന്നു. നിലവിൽ റാങ്കിംഗിൽ ഗുകേഷ് അഞ്ചും ലിറെൻ ഇരുപത്തിമൂന്നാം സ്ഥാനത്തുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related