ബ്രസീലിൽ ചെറുയാത്രാ വിമാനം തകർന്ന് വീണു : പത്ത് പേർ കൊല്ലപ്പെട്ടു : പതിനേഴ് പേർക്ക് പരിക്ക്


റിയോ ഡി ജനീറോ : ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ ചെറുയാത്രാവിമാനം തകർന്നു വീണ് പത്ത് യാത്രക്കാർ മരിച്ചു. പതിനേഴോളം പേർക്ക് പരിക്കേറ്റു.

ബ്രസീൽ സിവിൽ ഡിഫൻസ് ഏജൻസിയാണ് വാർത്ത പുറത്തുവിട്ടത്. വിനോദ സഞ്ചാര നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്. ഇരട്ട എഞ്ചിനുള്ള പൈപ്പർ പിA 42- 1000 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്.

വീടിന്റെ ചിമ്മിനിയിൽ തട്ടി നിയന്ത്രണം വിട്ട വിമാനം മറ്റൊരു കെട്ടിടത്തിന്റെ മുകൾ നിലയിൽ തട്ടി മൊബൈൽ ഷോപ്പിന് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു.

താഴെയുണ്ടായിരുന്ന പന്ത്രണ്ടോളം പേർക്കാണ് പരിക്ക് പറ്റിയത്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.