17
June, 2026

A News 365Times Venture

17
Wednesday
June, 2026

A News 365Times Venture

നവകേരള ബസ് വീണ്ടും നിരത്തിൽ, ടിക്കറ്റ് നിരക്ക് കുറച്ചു: കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും

Date:


തിരുവനന്തപുരം: വിവാദമായ നവകേരള ബസ് വീണ്ടും നിരത്തിലിറക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി. സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകൾ കുറച്ചു. ഒപ്പം ബസിന്റെ രൂപ ഘടനയിൽ വീണ്ടും മാറ്റം വരുത്തി. 11 സീറ്റുകളാണ് അധികമായി ഘടിപ്പിച്ചു. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ഭാരത് ബെൻസിന്റെ ബസ് ബോഡി ബിൽഡിങ് നടത്തുന്ന ബെംഗളൂരുവിലെ വർക്ക് ഷോപ്പിലായിരുന്നു ബസ്. നിർമാണം പൂർത്തിയായതോടെ ബസ് ബെംഗളൂരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു.

തുടക്കത്തിൽ ബെംഗളൂരു-കോഴിക്കോട് യാത്രയ്ക്ക് 1280 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇപ്പോൾ 930 രൂപയാക്കി കുറച്ചു. തുടക്കത്തിൽ വൻ തുക ഈടാക്കിയതോടെ യാത്രക്കാർ കുറഞ്ഞു. അത് നഷ്ടത്തിലാണ് കലാശിച്ചത്. ഇതോടെയാണ് ബസിന്റെ രൂപം മാറ്റാനായി ബെം​ഗളൂരുവിലേക്ക് കൊണ്ടുപോയത്.

നവകേരള സദസിന്റെ പരിപാടിക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യുന്നതിനായാണ് 1.16 കോടി രൂപ ചെലവിൽ ബസ് വാങ്ങിയത്. 26 സീറ്റാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി ഇരിക്കാൻ ഉപയോഗിച്ച സീറ്റ് ഡബിൾ സീറ്റാക്കി മാറ്റി, ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ, ലെഗേജ് കാര്യർ തുടങ്ങിയ സംവിധാനങ്ങൾ ബസിൽ നിലനിർത്തി. എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി. കഴിഞ്ഞ ജൂലായ്‌ക്കുശേഷം സർവീസ് പൂർണമായും നിർത്തി വെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അങ്കണവാടി ജീവനക്കാരുടെ പെന്‍ഷനും പി.എഫും ഉറപ്പാക്കുക, ഓണറേറിയം ഒറ്റത്തവണയായി നല്‍കുക; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യൂ.ഇ.എഫ്

  തിരുവനന്തപുരം: കേരളത്തിലെ അങ്കണവാടി അധ്യാപകരുടെയും സഹായികളുടെയും വിവിധ പ്രശ്‌നങ്ങള്‍ ഘട്ടംഘട്ടമായി...

ഏതെങ്കിലും ഷോപ്പിങ് മാളില്‍ മോഷണം നടന്നേക്കാം, അതുകൊണ്ട് എല്ലാ ഷോപ്പിങ് മാളും നിങ്ങള്‍ അടച്ചിടണം; നിരോധനത്തെ പരിഹസിച്ച് ടെലിഗ്രാം

ന്യൂദല്‍ഹി: നീറ്റ് പുനപരീക്ഷയ്ക്ക് മുന്നോടിയായി ഇന്ത്യയില്‍ ടെലിഗ്രാം പ്ലാറ്റ്ഫോമിന് താത്കാലിക നിയന്ത്രണം...