21
August, 2026

A News 365Times Venture

21
Friday
August, 2026

A News 365Times Venture

ഇസ്രഈല്‍ അനുകൂല ലോബികള്‍ക്ക് വീണ്ടും തിരിച്ചടി; യു.എസ് കോണ്‍ഗ്രസിലെ ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിതയായി തെരഞ്ഞെടുക്കപ്പെട്ട് ആയിഷ വഹാബ്

Date:



World


ഇസ്രഈല്‍ അനുകൂല ലോബികള്‍ക്ക് വീണ്ടും തിരിച്ചടി; യു.എസ് കോണ്‍ഗ്രസിലെ ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിതയായി തെരഞ്ഞെടുക്കപ്പെട്ട് ആയിഷ വഹാബ്

വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ അഫ്ഗാന്‍- അമേരിക്ക വനിതയായി ചരിത്രം കുറിച്ച് ആയിഷാ വഹാബ്. കാലിഫോര്‍ണിയയിലെ 14ാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിലേക്ക് നടന്ന പ്രത്യേക തെരഞ്ഞെടുപ്പിലാണ് പ്രോഗ്രസീവ് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായ ആയിഷ വഹാബ് വിജയിച്ചത്.

ഡൊമോക്രാറ്റ് സഥാനാര്‍ത്ഥി മെലിസ ഹെര്‍ണാണ്ടസിനെ 20 ശതമാനം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വഹാബിന്റെ ചരിത്ര വിജയം.

പ്രോ-ഇസ്രഈല്‍ ലോബി ഗ്രൂപ്പായ എ.ഐ.പി.എസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ അവര്‍ക്കെതിരെ ദശലക്ഷകണക്കിന് ഡോളര്‍ ചെലവഴിച്ച് വന്‍ പ്രചാരണം നടത്തിയിരുന്നെങ്കിലും ഇതിനെയെല്ലാം അതിജീവിച്ചാണ് ഈ വിജയം അവര്‍ നേടിയിരിക്കുന്നത്.

ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് ഏപ്രിലില്‍ എറിക് സ്വല്‍വെല്‍ രാജിവെച്ച ഒഴിവിലേക്കാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു.

കാലിഫോര്‍ണിയയിലെ ഈസ്റ്റ് ബേ മണ്ഡലത്തില്‍ തുടക്കം മുതല്‍ മുന്‍തൂക്കം നിലനിര്‍ത്തിയിരുന്ന സ്റ്റേറ്റ് സെനറ്ററായ ആയിഷാ വഹാബിന് സംസ്ഥാന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ‘അവര്‍ റെവല്യൂഷന്‍’ പ്രസ്ഥാനത്തിന്റെയും ലേബര്‍ യൂണിയനുകളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും ആറ്റോണി ജനറലിന്റെയും ശക്തമായ പിന്തുണയുണ്ടായിരുന്നു.

‘ഫോസ്റ്റര്‍ കെയര്‍ ജീവിതത്തില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള ഈ യാത്ര അമേരിക്കന്‍ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്റെ തെളിവാണ്. ആദ്യമായി ഒരു അഫ്ഗാന്‍-അമേരിക്കക്കാരിയെ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുത്ത് ഈ മണ്ഡലം ഇന്ന് ചരിത്രം കുറിച്ചിരിക്കുകയാണ്,’ വിജയം സ്ഥിരീകരിച്ച ശേഷം പുറപ്പെടുവിപ്പിച്ച പ്രസ്താവനയില്‍ ആയിഷാ വഹാബ് പറഞ്ഞു.

അടുത്ത വര്‍ഷം ജനുവരി 20 വരെയായിരിക്കും അവര്‍ക്ക് സാല്‍വെലിന്റെ ശേഷിക്കുന്ന കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ അടുത്ത കാലാവധിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹെര്‍ണാണ്ടസുമായി അവര്‍ വീണ്ടും കടുത്ത മത്സരത്തിന് ഒരുങ്ങുകയാണ്.

സോവിയേറ്റ് അധിനിവേശ കാലത്ത് അഫ്ഗാനിസ്ഥാന്‍ പലായനം ചെയ്ത ആയിഷയുടെ മാതാപിതാക്കള്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ് കുടിയേറിയത്. മാതാപിതാക്കള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഫോസ്റ്റര്‍ കെയര്‍ സംവിധാനത്തില്‍ വളര്‍ന്ന വഹാബ് അഫ്ഗാന്‍-അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുത്തതിനെ തുടര്‍ന്നാണ് യു.എസില്‍ എത്തുന്നത്. 2018ല്‍ അവര്‍ ഹേര്‍വാഡ് സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ യു.എസ് പദവിയിലെത്തുന്ന ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിതയായി അവര്‍ മാറിയിരുന്നു.

Content Highlight: Another setback for pro-Israel lobbies; Aisha Wahab becomes the first Afghan-American woman in the US Congress.




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related