15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

പുൽപ്പള്ളിയിൽ മക​ന്റെ മർദ്ദനം: അടിയും ചവിട്ടും ഭയന്ന് മാതാപിതാക്കൾ രാത്രി കഴിയുന്നത് അയൽ വീട്ടിലെ തൊഴുത്തിൽ

Date:


പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ മക​ന്റെ ക്രൂരമർദ്ദനമേറ്റ അമ്മ ബോധരഹിതയായി നിലത്ത് വീണു. പാതി സ്വദേശി മെൽബിനാണ് മദ്യലഹരിയിൽ അമ്മയെ മർദ്ദിച്ചത്. അയൽവാസികൾ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പാതിരി തുരുത്തിപ്പള്ളി തോമസിന്റെ ഭാര്യ 51 കാരിയായ വത്സലയ്ക്കാണ് മക്കളുടെ മർദ്ദനമേറ്റത്. അയൽവാസികള്‍ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി അമ്മയുടെ മൊഴിയെടുത്തു.

കൈക്കുഞ്ഞിനെ ഒക്കത്തിരുത്തിയായിരുന്നു മെൽബിൻ അമ്മയെ തല്ലിയത്. അമ്മ വീടിന്‍റെ ശാപം എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനം. അയൽവാസികളാണ് മകൻ അമ്മയെ മർദ്ദിക്കുന്ന ദൃശ്യം പകർത്തിയത്.
അയൽവാസികള്‍ വിവരമറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അമ്മയുടെ മൊഴിയെടുത്തിരുന്നു. ആക്രമണത്തിൽ പരിക്കേറ്റിട്ടും തനിക്ക് പരാതിയില്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. മർദ്ദനവിവരം അന്വേഷിക്കാൻ പൊലീസ് എത്തിയതിന്റെ വൈരാഗ്യത്തിലും വീഡിയോ പുറത്ത് വന്നതിലും ഇന്നലെ രാത്രിയിലും മെൽബിൻ അമ്മയെ ഉപദ്രവിച്ചിരുന്നു.

മെൽബിനും സഹോദരൻ ആൽബിനും മാതാപിതാക്കളെ സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇരുവരും പുൽപ്പള്ളിയിൽ സ്വകാര്യ ബസിലെ ജീവനക്കാരാണ്. മക്കളുടെ മർദ്ദനം ഭയന്ന് രാത്രി അടുത്ത വീട്ടിലെ തൊഴുത്തിലും ആട്ടിൻകൂട്ടിലും ആണ് മാതാപിതാക്കൾ കഴിയുന്നതെന്നും നാട്ടുകാർ പറഞ്ഞു. മെൽബിൻ വീണ്ടും അമ്മയെ ആക്രമിച്ചതോടെ വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ എസ്പി പൊലീസിന് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം നടന്ന അക്രമത്തിന്റെ പേരില്‍ മെല്‍ബിനെതിരെ പുല്പള്ളി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നതറിഞ്ഞ് മെൽബിനും സഹോദരനും ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related