മാലെ: ദൈര്‍ഘ്യമേറിയ പത്രസമ്മേളനം നടത്തി റെക്കോര്‍ഡ് സ്വന്തമാക്കി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ശനിയാഴ്ച രാവിലെ പത്തിന് ആരംഭിച്ച വാര്‍ത്താ സമ്മേളനം 14 മണിക്കൂര്‍ 54 മിനിറ്റ് നീണ്ടുനിന്നതായി പ്രസിഡന്റ് ഓഫീസ് പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുയിസു തുടര്‍ച്ചയായി മറുപടി നല്‍കുകയായിരുന്നു. ഇതിനിടെ പ്രാര്‍ത്ഥനയ്ക്കുള്ള ഇടവേളകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ‘സമൂഹത്തില്‍ മാധ്യമങ്ങള്‍ക്കുള്ള നിര്‍ണായക പങ്കിനെ പ്രസിഡന്റ് അംഗീകരിക്കുകയാണ് ചെയ്തത്. വസ്തുതാപരവും സന്തുലിതവും നിഷ്പക്ഷവുമായ റിപ്പോര്‍ട്ടിങിന്റെ പ്രാധാന്യമാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലുടനീളം ഊന്നിപ്പറഞ്ഞത്,’ പ്രസിഡന്റ് ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. […]
Source link
മാധ്യമങ്ങളോട് സംസാരിച്ചത് 15 മണിക്കൂറോളം; സെലന്‍സ്‌കിയുടെ റെക്കോര്‍ഡ് തിരുത്തി മാലിദ്വീപ് പ്രസിഡന്റ്
Date:




