15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

250 മില്യണ്‍ യു.എസ് ഡോളറിന്റെ കൈക്കൂലിക്കേസ്; വക്കീല്‍ നോട്ടീസ് കൈപ്പറ്റാന്‍ സമ്മതിച്ച് അദാനി

Date:



India


250 മില്യണ്‍ യു.എസ് ഡോളറിന്റെ കൈക്കൂലിക്കേസ്; വക്കീല്‍ നോട്ടീസ് കൈപ്പറ്റാന്‍ സമ്മതിച്ച് അദാനി

ന്യൂദല്‍ഹി: യു.എസിലെ കൈക്കൂലിക്കേസില്‍ ഗൗതം അദാനിയും അനന്തരവന്‍ സാഗര്‍ അദാനിയും വക്കീല്‍ നോട്ടീസ് കൈപ്പറ്റാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. യു.എസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ യു.എസ് സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനാണ് ഗൗതം അദാനിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

250 മില്യണ്‍ യു.എസ് ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് കേസ്. നിലവില്‍ നോട്ടീസ് കൈപ്പറ്റാന്‍ അദാനി സമ്മതിച്ചതോടെ, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു യു.എസ് ജഡ്ജിയുടെ ആവശ്യകതയില്ലെന്ന് റോയിട്ടേഴ്സ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു.

നോട്ടീസ് കൈപ്പറ്റിയാല്‍ വരുന്ന 90 ദിവസത്തിനുള്ളില്‍ അദാനിക്ക് ഹരജി സമര്‍പ്പിക്കാം. തുടര്‍ന്ന് 60 ദിവസത്തിനുള്ളില്‍ അദാനിക്കെതിരായ കക്ഷികള്‍ എതിര്‍വാദവും സമര്‍പ്പിക്കും. എതിര്‍വാദം സമര്‍പ്പിച്ച് 45 ദിവസത്തിനുള്ളില്‍ അദാനിക്ക് ഇതിന് മറുപടിയും നല്‍കാം.

ന്യൂയോര്‍ക്ക് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരമാണ് കേസിലെ നിയമനടപടികള്‍ പുരോഗമിക്കുന്നത്. സൗരോര്‍ജ പദ്ധതികള്‍ക്ക് കരാര്‍ ലഭിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈക്കൂലി നല്‍കിയ കേസിലാണ് അദാനിക്ക് യു.എസ് ഏജന്‍സി സമന്‍സ് അയച്ചത്.

സൗരോര്‍ജ കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ അധികാരികള്‍ക്ക് കൈക്കൂലി നല്‍കിയെന്നും അതിനായി അമേരിക്കന്‍ ഇന്‍വെസ്റ്റേഴ്‌സിന്റെ പണം ഉപയോഗപ്പെടുത്തി എന്നുമാണ് ആരോപണം.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഒന്നിലധികം തവണയാണ് അദാനി നിഷേധിച്ചത്. തനിക്കെതിരെ യു.എസില്‍ കേസില്ലെന്നായിരുന്നു അദാനിയുടെ പ്രതികരണം.

അതേസമയം അദാനിക്കെതിരായ സമന്‍സ് ഗുജറാത്തിലെ ഒരു സെഷന്‍ കോടതിയില്‍ എത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ സമന്‍സ് ഇതുവരെ അദാനിക്ക് കൈമാറിയിട്ടില്ലെന്നും യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ ജൂണില്‍ വ്യക്തമാക്കിയിരുന്നു.

പ്രസ്തുത സമന്‍സ് അദാനിയുടെ വിലാസത്തില്‍ അയക്കാന്‍ അഹമ്മദാബാദ് ജില്ലാ സെഷന്‍ കോടതിയോട് കേന്ദ്രം ആവശ്യപ്പെട്ടതായി മാര്‍ച്ചില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഫെബ്രുവരി 25ന് യു.എസ് സമന്‍സ് കോടതിക്ക് കൈമാറിയതായി നിയമ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Content Highlight: Adani agrees to receive legal notice in $250 million bribery case




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കവടിയാര്‍ കൊട്ടാരത്തില്‍ മോഷണം; 2 കോടിയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഗൗരി ലക്ഷ്മി ഭായ്

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച നടന്നതായി പരാതി. രണ്ട് കോടി...