World
വസ്തുതകള്‍ വളച്ചൊടിക്കുന്നു; പശ്ചാത്യ മാധ്യമങ്ങള്‍ ഇസ്രഈലിന്റെ വംശഹത്യയെ വെള്ളപൂശുന്നു
ടെഹ്‌റാന്‍: ഗസയിലെ ഇസ്രഈലി ആക്രമണങ്ങളെ പാശ്ചാത്യ മാധ്യമങ്ങള്‍ സജീവമായി പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം.
ഇസ്രഈല്‍ ക്രൂരതയെയും വംശഹത്യയേയും വെള്ളപൂശാനാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായ് പറഞ്ഞു.
ഈ വെള്ളപൂശലിനെ പ്രോഫഷണല്‍ ജേണലിസം എന്ന നാട്യത്തിന് പിന്നില്‍ മറച്ചുവെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു ബഗായ് യുടെ പ്രതികരണം.
പശ്ചാത്യ മാധ്യമങ്ങള്‍ വസ്തുതകളെ മറച്ചുവെക്കുകയും ഇസ്രഈലിന്റെ ആക്രമണങ്ങളെ സ്വയം പ്രതിരോധം എന്ന രീതിയിലാക്കി ചിത്രീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഗസയിലെ ആശുപത്രികള്‍, സ്‌കൂളുകള്‍, അഭയാര്‍ത്ഥി ക്യാമ്പുകള്‍, എന്നിവ ലക്ഷ്യമിട്ടുള്ള ആക്രണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ ഈ മാധ്യമങ്ങള്‍ പരാജയപ്പെട്ടുവെന്നും ബഗായ് പറഞ്ഞു.
ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം നടത്തിയ മനുഷ്യത്വരഹിതമായ ആക്രമണങ്ങളും ബോംബാക്രമണങ്ങളും വ്യാപകമായ നാശത്തിന് കാരണമായി.
പ്രാഥമിക അന്താരാഷ്ട്ര വിലയിരുത്തലുകള്‍ പ്രകാരം പുനര്‍നിര്‍മാണ ചെലവ് ഏകദേശം 71.4 ബില്യണ്‍ ഡോളറാണ്. ഇസ്രഈലി ആക്രമണങ്ങളില്‍ തകര്‍ന്ന ഗസയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് 10 ബില്യണ്‍ ഡോളറിലധികം ധനസഹായവും പുനര്‍നിര്‍മാണത്തിന് അഞ്ച് വര്‍ഷത്തിലധികം സമയവും ആവശ്യമാണ്.
കൂടാതെ ഗസയിലെ 371,000-ത്തിലധികം ഭവന യൂണിറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥ 84 ശതമാനമായി ചുരുങ്ങി. ഇത് ഉത്പാതനം, തൊഴില്‍, നിക്ഷേപം എന്നിവയേയും ബാധിച്ചിട്ടുണ്ട്.
2023 ഒക്ടോബര്‍ 7 ന് ഗസയില്‍ ഇസ്രായേല്‍ ഭരണകൂടം വംശഹത്യ യുദ്ധം ആരംഭിച്ചതിനുശേഷം, തീരദേശ പ്രദേശത്ത് കുറഞ്ഞത് 72,599 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 172,411 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്, അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
Content Highlight: Distorting the facts; Western media whitewashes Israel’s genocide
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




