10
March, 2026

A News 365Times Venture

10
Tuesday
March, 2026

A News 365Times Venture

നുണകള്‍ ആവര്‍ത്തിക്കുന്നത് മോദിയുടെ ശീലം; വിമര്‍ശനവുമായി ഖാര്‍ഗെ

Date:



India


നുണകള്‍ ആവര്‍ത്തിക്കുന്നത് മോദിയുടെ ശീലം; വിമര്‍ശനവുമായി ഖാര്‍ഗെ

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവാനെയുടെ ഓര്‍മകുറിപ്പിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വസ്തുതകളുടെ നിഷേധത്തെ ചൂണ്ടിക്കാട്ടിയാണ് ഖാര്‍ഗെയുടെ വിമര്‍ശനം.

വിഷയം മൂക്കിനു താഴെയാണെങ്കിലും പ്രതിപക്ഷം ഉന്നയിച്ച പ്രധാന ചോദ്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു.

ദേശീയ സുരക്ഷയേയും ചൈനയേയും കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെട്ടില്ലെന്നാരോപിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടി പറയേണ്ട ആവശ്യമില്ല. പക്ഷേ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം നുണകള്‍ ആവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ ഒരു ശീലമാണ്,’ ഖാര്‍ഗെ പറഞ്ഞു.

പ്രധാനമന്ത്രിയുടെ രാജ്യസഭയിലെ പ്രസംഗത്തിന്റെ 97 മിനിറ്റിലും അദ്ദേഹം നിര്‍ണായകമായ ഒന്നും പറഞ്ഞിട്ടില്ലെന്നും ചര്‍ച്ചയ്ക്കിടെ തങ്ങളുന്നയിച്ച ഒരു ആശങ്കകള്‍ക്കും അദ്ദേഹം മറുപടി നല്‍കിയിട്ടില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

കഴിഞ്ഞ 100 വര്‍ഷങ്ങളേയും 75 വര്‍ഷങ്ങളേയും 50 വര്‍ഷങ്ങളേയും കുറിച്ച് മാത്രമാണ് മോദി സംസാരിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

മുന്‍ കരസേനാ മേധാവി ജനറല്‍ നരവാനെയുടെ ഓര്‍മകുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദത്തെയും ഖാര്‍ഗെ ചോദ്യം ചെയ്തു.

അങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രിക്ക് എങ്ങനെ പറയാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

ലോകസഭയിലെ പതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചൈനാ വിഷയം അവതരിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് അസ്യസ്ഥരായതെന്നും പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും ഖാര്‍ഗെ പറഞ്ഞു.

കേന്ദ്രമന്ത്രി രവനീത് ബിട്ടുവിനെ രാജ്യദ്രോഹിയെന്ന് വിളിച്ച രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കോണ്‍ഗ്രസ് സിഖ് ജനതയെ അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി വലിയ വിവാദാമാക്കിയിരുന്നു.

എന്നാല്‍ ബി.ജെ.പിയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ഖാര്‍ഗെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഉദാഹരിച്ചുകൊണ്ട് തങ്ങള്‍ സിഖ് സമുദായത്തെ ബഹുമാനിക്കുന്നുവെന്നും പറഞ്ഞു

ഭരണകക്ഷി ഭരണത്തേക്കാള്‍ ആക്രമണങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് ആരോപിച്ച ഖാര്‍ഗെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസിനെ ദുരുപയോഗം ചെയ്യുകയല്ലാതെ എന്താണവര്‍ ചെയ്തതെന്നും ചോദിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Content highlight: Modi’s habit of repeating lies: Kharge criticizes




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related