2
May, 2026

A News 365Times Venture

2
Saturday
May, 2026

A News 365Times Venture

ബേപ്പൂരിലെ കഴിഞ്ഞ തവണത്തെ 82000 വോട്ട് മറികടക്കും; ഇത്തവണയും എല്‍.ഡി.എഫ് തന്നെ- എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുഹമ്മദ് റിയാസ്‌

Date:

ബേപ്പൂരിലെ കഴിഞ്ഞ തവണത്തെ 82000 വോട്ട് മറികടക്കും; ഇത്തവണയും എല്‍.ഡി.എഫ് തന്നെ: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുഹമ്മദ് റിയാസ്‌

തിരുവനന്തപുരം: എക്‌സിറ്റ് പോളുകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നില്ലെന്ന് സി.പി.ഐ.എം നേതാവും ടൂറിസം മന്ത്രിയുമായ മുഹമ്മദ് റിയാസ്.

ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും അത് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ തമ്മിലടി ജനങ്ങള്‍ കാണുന്നുണ്ട്, ഇപ്പോള്‍ മത വര്‍ഗീയ കലാപം കേരളത്തില്‍ ഇല്ലെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന് കഴിഞ്ഞാല്‍ മത വര്‍ഗീയ ധ്രുവീകരണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാം താറുമാറാവും. മത വര്‍ഗീയ ധ്രുവീകരണമുണ്ടാവും. ഇന്നത്തെ കേരളം ആകെ തകരുകയും വലിയ രീതിയില്‍ പ്രയാസപ്പെടുകയും ചെയ്യും. അഴിമതി രാജായി കേരളം മാറും. ഇതൊക്കെ ജനങ്ങള്‍ക്കറിയാം,’ മുഹമ്മദ് റിയാസ് പറഞ്ഞു.

2021ലെ എക്‌സിറ്റ്‌പോള്‍ പരാജയപ്പെടുമെന്ന് വിധിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു താനെന്നും എന്നാല്‍ ഫലം വന്നപ്പോള്‍ ബേപ്പൂരില്‍ എല്‍.ഡി.എഫിന് മണ്ഡലം ഉണ്ടായതിന് ശേഷമുള്ള സര്‍വകാല റെക്കോഡ് വോട്ടായ 82000 വോട്ട് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് തന്നെ താന്‍ എക്‌സിറ്റ് പോളിന് വലിയ പ്രധാന്യം കൊടുക്കുന്നില്ലെന്നും ഇടതുപക്ഷ മുന്നണിക്ക് അനുകൂലമാണ് സാഹചര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ 50 ശതമാനത്തിലധികം മുസ്‌ലിം വോട്ടര്‍മാരുള്ള മണ്ഡലമാണ് ബേപ്പൂര്‍. കേരളത്തില്‍ അത്തരത്തിലൊരു പത്തോ പതിനാലോ മണ്ഡലങ്ങള്‍ മാത്രമേയുള്ളു. അവിടുത്തെ സ്ഥാനാര്‍ത്ഥി വോട്ടെണ്ണുന്നതിന്റെ മൂന്ന് ദിവസം മുന്നേ ഉറപ്പിച്ച് പറയുകയാണ് റെക്കോഡ് വോട്ടായ 82000 മറികടക്കുമെന്ന്. അത് ഞാന്‍ സ്ഥാനാര്‍ത്ഥിയായ അന്ന് മുതല്‍ പറയുന്നതാണ്,’ അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ എന്തിന് ആക്രമിക്കുന്നുവെന്നത് പഠന വിധേയമാക്കേണ്ട കാര്യമാണെന്നും പാര്‍ട്ടിയുടെ പ്രതീകമായ പിണറായി വിജയനെ ആക്രമിക്കുക എന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അത് മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുടെ രാഷ്ട്രീയമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Content Highlight: The Left government will come back to power: We all know that the exit poll results were wrong: Muhammad Riyaz




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന്‍ എന്നതാണ് ജനവികാരം; പിന്തുണയുമായി മുസ്‌ലിം ലീഗ്

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പരസ്യ പിന്തുണയുമായി മുസ്‌ലിം ലീഗ്....