സമസ്ത വിട്ടുപോയ സുന്നികള്‍ മാതൃസംഘടനയിലേക്ക് തിരിച്ചുവരണം: ജിഫ്രി മുത്തുക്കോയ തങ്ങള്‍
കാസര്‍ഗോഡ്: സമസ്ത വിട്ടുപോയ സുന്നികള്‍ മാതൃസംഘടനയിലേക്ക് തിരിച്ചുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.
പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അതിനുവേണ്ടി സമസ്തയില്‍ നിന്ന് പോയ വ്യക്തികളും മറ്റു സംഘടനകളും തിരികെ വരണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. കാസർഗോഡ് നടക്കുന്ന സമസ്തയുടെ ശതാബ്ദി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരും സമസ്തയെ വേദനിപ്പിക്കാനും നിസാരവത്കരിക്കാനും മെനക്കെടരുതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്തയുടെ തീരുമാനങ്ങള്‍ ഉള്‍ക്കൊണ്ട് പോഷക സംഘടനകള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, വ്യവസായി യൂസഫലി എന്നിവരും സമസ്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Updating…
Content Highlight: No one should trivialize Samasta: Jiffry Muthukkoya Thangal




