21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടര്‍ക്കും നഴ്സിനും സസ്പെന്‍ഷന്‍

Date:



Kerala


വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടര്‍ക്കും നഴ്സിനും സസ്പെന്‍ഷന്‍

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കും നഴ്സിനും സസ്പെന്‍ഷന്‍. ഡോക്ടര്‍ ജെ. ഷാഹിദയും ഗ്രേഡ് വണ്‍ നഴ്‌സ് പി.എസ്. ധന്യയുമാണ് സസ്പെന്‍ഷന്‍ നേരിട്ടത്.

ഡോ. ഷാഹിദ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ്.

അഞ്ച് വര്‍ഷം മുമ്പ് നടന്ന ചികിത്സാ പിഴവിലാണ് നടപടി. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഉഷ ജോസഫിന്റെ വയറിനുള്ളിലാണ് കത്രിക കുടുങ്ങിയത്. നിലവില്‍ ഉഷ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ നടപടി എടുത്തിരിക്കുന്നത്. അന്വേഷണവിധേയമായാണ് സസ്പെന്‍ഷന്‍. ഉഷ ജോസഫ് നേരിട്ട ചികിത്സാ പിഴവില്‍ അന്വേഷണം നടത്തുന്നതിനായി ഒരു വിദഗ്ധ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ ഉണ്ടാകും.

ഡോ. ഷാഹിദയ്ക്കും നഴ്‌സ് ധന്യയ്ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉഷ ജോസഫിന്റെ പരാതിയില്‍ കുറ്റാരോപിതയായ ഡോ. ലളിതാംബികയുടെ യൂണിറ്റിലാണ് സംഭവം നടക്കുമ്പോള്‍ ഷാഹിദ പ്രവര്‍ത്തിച്ചിരുന്നത്.

ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ 2021 മെയ് 10നാണ് ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. പിന്നാലെ ഇവര്‍ക്ക് തുടര്‍ച്ചയായി കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി വേദനയ്ക്കുള്ള പല മരുന്നുകളും കഴിച്ചു.

അനാസ്ഥയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ചക്കകം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

Content Highlight: Surgical error at Vandanam Medical College; Doctor and nurse suspended

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related