1
May, 2026

A News 365Times Venture

1
Friday
May, 2026

A News 365Times Venture

കടല്‍ക്കൊള്ള; സുമുദ് ഫ്‌ളോട്ടില്ല തടഞ്ഞ് ഇസ്രഈല്‍, 175 സന്നദ്ധപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Date:



World News


‘കടല്‍ക്കൊള്ള’; സുമുദ് ഫ്‌ളോട്ടില്ല തടഞ്ഞ് ഇസ്രഈല്‍, 175 സന്നദ്ധപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

 

ജെറുസലേം: ഗസയിലേക്ക് സഹായമെത്തിക്കുന്ന ഫ്‌ളോട്ടില്ല കപ്പലുകള്‍ തടഞ്ഞ് ഇസ്രഈലി സെന്യം. ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയിലെ കപ്പലുകളാണ് ബുധനാഴ്ച രാത്രിയോടെ അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ വെച്ച് ഇസ്രഈല്‍ തടയുകയും പിടിച്ചെടുക്കുകയും ചെയ്തത്.

ഗസയിലെ ക്രീറ്റില്‍ നിന്ന് ഏകദേശം 965 കിലോമീറ്റര്‍ (600 മൈല്‍) അകലെ വെച്ചാണ് ഈ നടപടിയുണ്ടായത്. ഫ്‌ളോട്ടില്ലയിലെ 58 കപ്പലുകളില്‍ 22 എണ്ണം ഇസ്രഈല്‍ സേന പിടിച്ചെടുത്തതായാണ് സന്നദ്ധ സേവകര്‍ പറയുന്നത്.

ഇസ്രഈലിന്റെ ഈ നടപടിയെ ‘കടല്‍ക്കൊള്ള’ എന്നാണ് സന്നദ്ധ സംഘടനകള്‍ വിശേഷിപ്പിച്ചത്.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇസ്രഈല്‍ സൈന്യം കപ്പലുകള്‍ വളയുകയും, ആശയവിനിമയ സംവിധാനങ്ങള്‍ ജാം ചെയ്യുകയും, ആയുധങ്ങള്‍ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവര്‍ ആരോപിച്ചു. കസ്റ്റഡിയിലെടുത്ത 175 പേരെ ഇസ്രഈലിലേക്ക് കൊണ്ടുപോകുന്നതായാണ് റിപ്പോര്‍ട്ട്

ഫ്‌ളോട്ടില്ലയെ വെറുമൊരു ‘പ്രചാരണ തന്ത്രം’ എന്നാണ് ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്താന്‍ ഹമാസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രകോപനമാണിതെന്ന് ഇസ്രഈല്‍ ആരോപിക്കുന്നു.

തങ്ങളുടെ നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും, കപ്പലുകള്‍ പിന്‍വാങ്ങാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഇസ്രഈല്‍ പറഞ്ഞു.

സ്‌പെയ്ന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകളാണ് ഈ ദൗത്യത്തില്‍ പങ്കെടുത്തത്, ഏകദേശം 1,000 സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിലുണ്ടായിരുന്നു

കഴിഞ്ഞ ഒക്ടോബറിലും സമാനമായ രീതിയില്‍ സന്നദ്ധ കപ്പലുകള്‍ ഇസ്രഈല്‍ തടഞ്ഞിരുന്നു. അന്ന് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് ഉള്‍പ്പെടെ 470 പേരെയാണ് ഇസ്രഈല്‍ അറസ്റ്റ് ചെയ്ത് നാടുകടത്തിയത്.

ഗസയിലെ 1.5 ദശലക്ഷത്തോളം വരുന്ന ഭവനരഹിതരായ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനും ഉപരോധം അവസാനിപ്പിക്കാനുമാണ് ഈ സന്നദ്ധ ദൗത്യം ലക്ഷ്യമിടുന്നത്. എന്നാല്‍ കപ്പലുകളില്‍ സഹായ സാമഗ്രികള്‍ ഒന്നുമില്ലെന്നും ഇത് കേവലം പ്രകോപനമാണെന്നുമാണ് ഇസ്രഈലിന്റെ വാദം.

 

Content Highlight: The Israeli Navy intercepted the Global Sumud flotilla ships heading to Gaza.




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related