27
February, 2026

A News 365Times Venture

27
Friday
February, 2026

A News 365Times Venture

വയനാട് പുനരധിവാസ പദ്ധതി; സര്‍ക്കാരിന് ഞങ്ങളുടെ പിന്തുണയുണ്ട്, അത് തിരിച്ചുമുണ്ട്- പി.കെ. കുഞ്ഞാലിക്കുട്ടി

Date:



Kerala


വയനാട് പുനരധിവാസ പദ്ധതി; സര്‍ക്കാരിന് ഞങ്ങളുടെ പിന്തുണയുണ്ട്, അത് തിരിച്ചുമുണ്ട്: പി.കെ. കുഞ്ഞാലിക്കുട്ടി

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പദ്ധതിക്ക് മുസ്‌ലിം ലീഗിന്റെ പിന്തുണയുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ ലീഗിനും പിന്തുണ നല്‍കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സര്‍ക്കാരിന്റെ പദ്ധതി നമ്മുടേത് കൂടിയാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുരന്തബാധിതരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആരും വിവാദങ്ങള്‍ ഉണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സര്‍ക്കാരിന്റെ പദ്ധതി നമ്മുടെ കൂടി പദ്ധതിയല്ലേ. സര്‍ക്കാരിന്റെ പദ്ധതിക്ക് നമ്മള്‍ സപ്പോര്‍ട്ട് ആണ്. കാരണം, നമ്മള്‍ ഏതാനും പേര്‍ക്ക് മാത്രമല്ലേ വീട് കൊടുക്കുന്നുള്ളു. ബാക്കി സര്‍ക്കാരല്ലേ കൊടുക്കുന്നത്. അപ്പോള്‍ അതിനെ പിന്തുണക്കും. പുനരധിവാസ പദ്ധതിക്കായി നമ്മളും പൈസ കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഞങ്ങള്‍ക്കും സപ്പോര്‍ട്ട് ആണ്. ഞങ്ങളുടെ ഭൂമി സംബന്ധിച്ച് എന്തെല്ലാം വിവാദങ്ങളാണ് ഉണ്ടായത്. അവസാനം ഒന്നുമില്ലല്ലോ,’ എന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതില്‍ എല്ലാവരും സഹകരിച്ചല്ലേ പോരുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ദുരന്തത്തിന് ഇരയായവരുടെ കാര്യത്തില്‍ രാഷ്ട്രീയം പറയാറില്ല. അല്ലാതെ തന്നെ രാഷ്ട്രീയം പറയാന്‍ വിഷയങ്ങളുണ്ടല്ലോ. ഇനി ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28നാണ് വയനാട് ദുരന്തബാധിതര്‍ക്കായി മുസ്‌ലിം ലീഗ് നിര്‍മിച്ച വീടുകള്‍ കൈമാറുന്നത്. ‘സ്നേഹ ഭവനങ്ങളുടെ സമര്‍പ്പണം’ എന്ന പേരിലാണ് ചടങ്ങ് നടക്കുക.

പുനരധിവാസ പദ്ധതിയുടെ ഭാഗമായി 105 വീടുകളാണ് ലീഗ് നിര്‍മിക്കുന്നത്. ഇതില്‍ 51 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുക. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം ആരംഭിച്ചതായി ലീഗ് അറിയിച്ചു.

മേപ്പാടി പഞ്ചായത്തിലെ വെള്ളിത്തോട് തൃക്കൈപ്പറ്റയിലാണ് ലീഗിന്റെ പുനരധിവാസ പദ്ധതി. 11.5 ഏക്കര്‍ ഭൂമിയിലാണ് വീടുകള്‍ ഉയരുന്നത്. 1100 സ്‌ക്വയര്‍ ഫീറ്റിലാണ് ഓരോ വീടുകളും. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് ലീഗ് പുനരധിവാസത്തിനുള്ള സ്ഥലം ഏറ്റെടുത്തത്.

അതേസമയം ദുരന്തബാധിതര്‍ക്കുള്ള ഭവന പദ്ധതിക്ക് കോണ്‍ഗ്രസും തുടക്കമിട്ടു. മേപ്പാടി കുന്നമ്പറ്റയില്‍ വയനാട് എം.പി പ്രിയങ്ക ഗാന്ധിയും മുന്‍ എം.പിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് തറക്കല്ലിട്ടു. ആറ് മാസത്തിനുള്ളില്‍ 100 വീടുകള്‍ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

Content Highlight: Wayanad rehabilitation project; The government has our support: P.K. Kunhalikutty




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related