World
ഖാംനഇ കൊല്ലപ്പെട്ടുവെന്ന് ട്രംപ്; അവകാശവാദം തള്ളി ഇറാന്‍
വാഷിങ്ടണ്‍:യു.എസ്-ഇസ്രഈല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇ കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഖാംനഇയെ കൂടാതെ ഇറാനിലെ മറ്റ് പ്രധാന നേതാക്കളെയും കൊലപ്പെടുത്തിയതായി ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടയെയായിരുന്നു ട്രംപിന്റെ പ്രതികരണം.
എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി. രാജ്യത്തിന്റെ നേതാക്കള്‍ മാനസിക യുദ്ധം നടത്തുകയാണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
ഖാംനഇ ഇപ്പോഴും അധികാരത്തില്‍ തുടരുന്നുവെന്ന് ഇറാനിലെ സര്‍ക്കാര്‍ ഏജന്‍സികളും രണ്ട് പാര്‍ലമെന്ററി അംഗങ്ങളും പരസ്യമായി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഖാംനഇ കൊല്ലപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ മരണം ഇറാനിലെ ജനങ്ങള്‍ക്ക് മാത്രമല്ല എല്ലാ അമേരിക്കക്കാര്‍ക്കും നീതി നേടി കൊടുത്തുവെന്നുമാണ് ട്രംപ് തന്റെ പോസ്റ്റിലൂടെ പ്രതികരിച്ചത്.
‘നമ്മുടെ ഇന്റലിജന്‍സിനേയും അത്യാധുനിക ട്രക്ക് സിസ്റ്റങ്ങളെയും മറികടക്കാന്‍ ഖംനഇക്ക് കഴിഞ്ഞില്ല,’ ട്രംപ് പറഞ്ഞു.
ഇറാനിലെ ജനങ്ങള്‍ക്ക് അവരുടെ രാജ്യത്തെ തിരിച്ച് പിടിക്കാനുള്ള ഏറ്റവും നല്ല സമയമാണിതെന്നും അവരുടെ റവല്യൂഷ്ണറി ഗാര്‍ഡ്, സൈന്യം മറ്റ് സുരക്ഷാ പൊലീസ് സേനകളിലെ പല ഉദ്യോഗസ്ഥരും ഇനി പോരാടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
Content Highlight: Trump says Khamenei has been killed; Iran denies claim
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




