4
May, 2026

A News 365Times Venture

4
Monday
May, 2026

A News 365Times Venture

മറ്റ് രാജ്യങ്ങളിലേക്കാള്‍ വില കുറവ്, എല്‍.പി.ജി വിലവര്‍ധനവ് ന്യായീകരിക്കാന്‍ പണം നല്‍കി ബി.ജെ.പി ക്യാമ്പെയ്ന്‍; കേന്ദ്രം വെട്ടിലായെന്ന് കോണ്‍ഗ്രസ്

Date:



national news


‘മറ്റ് രാജ്യങ്ങളിലേക്കാള്‍ വില കുറവ്’, എല്‍.പി.ജി വിലവര്‍ധനവ് ന്യായീകരിക്കാന്‍ പണം നല്‍കി ബി.ജെ.പി ക്യാമ്പെയ്ന്‍; കേന്ദ്രം വെട്ടിലായെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജ്യത്ത് പാചകവാതക (എല്‍.പി.ജി) വില കുത്തനെ വര്‍ധിപ്പിച്ച നടപടിയെ ന്യായീകരിക്കാന്‍ ബി.ജെ.പി വന്‍തോതില്‍ പണം നല്‍കി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗിക്കുന്നതായി ആരോപണം.

എല്‍.പി.ജി വിലവര്‍ധനവിനെ ന്യായീകരിച്ച് വീഡിയോ ചെയ്യാന്‍ തനിക്ക് പി.ആര്‍ ഏജന്‍സിയില്‍ നിന്ന് വാഗ്ദാനം ലഭിച്ചതായി വെളിപ്പെടുത്തുന്ന ഒരു ഇന്‍ഫ്‌ളുവന്‍സറുടെ വീഡിയോ കോണ്‍ഗ്രസ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്.

മറ്റ് രാജ്യങ്ങളിലെ എല്‍.പി.ജി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ വില കുറവാണെന്നും അതിനാല്‍ നിലവിലെ വിലവര്‍ധനവ് ന്യായമാണെന്നും സ്ഥാപിക്കുന്ന രീതിയിലുള്ള വീഡിയോകള്‍ നിര്‍മിക്കാനാണ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചത്.

‘എല്ലാം വ്യാജമാണ്, ഇതെല്ലാം പണം നല്‍കിയുള്ള ക്യാമ്പയിനുകളാണ്’ എന്ന് കോണ്‍ഗ്രസ് പങ്കുവെച്ച വീഡിയോയിലെ ഇന്‍ഫ്‌ളുവന്‍സര്‍ വ്യക്തമാക്കുമന്നു.

ഇത്തരമൊരു നയപരമായ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അത് ന്യായീകരിക്കാന്‍ തന്നെ സമീപിച്ചതില്‍ അവര്‍ ആശങ്ക പ്രകടിപ്പിക്കുകയും ഓഫര്‍ നിരസിക്കുകയും ചെയ്തു.

ഇത്തരത്തില്‍ സര്‍ക്കാര്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ക്കായി വലിയ തുക ചെലവാക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്‍സ്റ്റാഗ്രാമിലും മറ്റും ഫോളോവേഴ്സിന്റെ എണ്ണത്തിനനുസരിച്ച് പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെയാണ് ഓരോ വീഡിയോയ്ക്കും നല്‍കുന്നത്.

നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഈ പ്രചാരണങ്ങള്‍ ഔദ്യോഗിക പരസ്യ ബജറ്റില്‍ ഉള്‍പ്പെടുത്താറില്ലെന്നും, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്ഷേമപദ്ധതി കരാറുകള്‍ വഴിയാണ് ഇത്തരം പി.ആര്‍ ഏജന്‍സികള്‍ക്ക് പണം കൈമാറുന്നതെന്നും കേരള കോണ്‍ഗ്രസ് ആരോപിക്കുന്നു.

സിനിമാ താരങ്ങളെയും സെലിബ്രിറ്റികളെയും ഇത്തരത്തില്‍ പണം നല്‍കി ഉപയോഗിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വിലയില്‍ വലിയ വര്‍ധനവ് വരുത്തിയത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 993 രൂപയും 5 കിലോയുടെ ചെറിയ സിലിണ്ടറിന് 261 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ദല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയര്‍ന്നു.

ജനങ്ങളുടെ പോക്കറ്റടിക്കുന്നതിന് മുമ്പ് തന്നെ അതിനെ ന്യായീകരിക്കാന്‍ പി.ആര്‍ സംവിധാനങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

‘അച്ചാ ദിന്‍ എന്നത് വെറും അച്ചാ പി.ആര്‍ ദിന്‍ മാത്രമായി മാറിയെന്നും’ ജനങ്ങള്‍ പരിഹസിക്കുന്നു. എന്നാല്‍ ഇന്‍ഫ്‌ളുവന്‍സറുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ചിലര്‍ സര്‍ക്കാരിനെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.

 

Content Highlight:  Congress alleges propaganda on LPG hike; BJP in dock after influencer video

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related