1
March, 2026

A News 365Times Venture

1
Sunday
March, 2026

A News 365Times Venture

ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക; ഖാംനഇയുടെ വധത്തെ അപലപിച്ച് പ്രിയങ്ക ഗാന്ധി

Date:

ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക; ഖാംനഇയുടെ വധത്തെ അപലപിച്ച് പ്രിയങ്ക ഗാന്ധി

ന്യൂദല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വധത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധി .
ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ ലക്ഷ്യമിട്ട് നടത്തിയ ഈ കൊലപാതകം അങ്ങേയറ്റം അപലപനീയമാണെന്നും അവർ കൂട്ടിച്ചേർത്തു .

ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളെന്ന് അവകാശപ്പെടുന്നവര്‍ തന്നെ ഇത്തരം കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

നിരപരാധികളായ ഒട്ടേറെ മനുഷ്യര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്നത് വേദനാജനകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘കണ്ണിന് പകരം കണ്ണ് എന്ന നയം ലോകത്തെ അന്ധമാക്കും’ എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ പ്രിയങ്ക ഓര്‍മ്മിപ്പിച്ചു. ലോകത്തിന് ഇപ്പോള്‍ ആവശ്യം യുദ്ധമല്ല, മറിച്ച് സമാധാനമാണ് അനിവാര്യമെന്ന് അവര്‍ എക്‌സിലൂടെ വ്യക്തമാക്കി.

പശ്ചിമേഷ്യയില്‍ യുദ്ധം പടരുന്ന സാഹചര്യത്തില്‍ അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ഇടപെടണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

യുദ്ധ ബാധ്യത മേഖല യിലുള്ള ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Content Highlight: x post of Priyanka Gandhi on us attack on Iran

 

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related