3
May, 2026

A News 365Times Venture

3
Sunday
May, 2026

A News 365Times Venture

മണ്ഡല പുനര്‍നിര്‍ണയത്തില്‍ സീറ്റുകള്‍ കുറഞ്ഞാലും കുഴപ്പമില്ല; രാജ്യസഭയെ യു.എസ് സെനറ്റ് മാതൃകയിലാക്കണമെന്ന് കെ. കവിത

Date:



national news


മണ്ഡല പുനര്‍നിര്‍ണയത്തില്‍ സീറ്റുകള്‍ കുറഞ്ഞാലും കുഴപ്പമില്ല; രാജ്യസഭയെ യു.എസ് സെനറ്റ് മാതൃകയിലാക്കണമെന്ന് കെ. കവിത

 

ഹൈദരാബാദ്: രാജ്യത്ത് മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഫെഡറല്‍ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ പാര്‍ലമെന്ററി സംവിധാനത്തില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് തെലങ്കാന രക്ഷണ സേന (ടി.ആര്‍.എസ്) സ്ഥാപകനേതാവ് കെ. കവിത.

മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ചില സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം നഷ്ടപ്പെട്ടാലും അത് പ്രശ്‌നമല്ലെന്നും, എന്നാല്‍ രാജ്യസഭയുടെ അധികാരം വര്‍ധിപ്പിച്ച് സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്നാണ് കവിത നിര്‍ദേശിക്കുന്നത്.

രാജ്യസഭയെ അമേരിക്കന്‍ സെനറ്റിന്റെ മാതൃകയില്‍ പുനഃസംഘടിപ്പിക്കണമെന്നും കവിത ആവശ്യപ്പെട്ടു. ഇതനുസരിച്ച് സംസ്ഥാനത്തിന്റെ വലിപ്പമോ ജനസംഖ്യയോ പരിഗണിക്കാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും രാജ്യസഭയില്‍ തുല്യ എണ്ണം സീറ്റുകള്‍ നല്‍കണം.

നിലവില്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം കാരണം സിക്കിം പോലുള്ള ചെറിയ സംസ്ഥാനങ്ങള്‍ക്ക് വളരെ കുറഞ്ഞ പ്രാതിനിധ്യം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും, എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ വോട്ടിങ് അവകാശം നല്‍കുന്നതിലൂടെ മാത്രമേ ഫെഡറല്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയൂ എന്നും അവര്‍ ചൂണ്ടിക്കാട്ടി.

രാജ്യസഭയ്ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നതാണ് കവിതെ മുമ്പോട്ട് വെക്കുന്ന മറ്റൊരു സുപ്രധാന നിര്‍ദേശം. ധനബില്ലുകള്‍ ഉള്‍പ്പെടെ എല്ലാ നിയമനിര്‍മാണങ്ങളും രാജ്യസഭയുടെ പരിഗണനയ്ക്ക് വരണം.

ഏതെങ്കിലും ബില്ലിനോട് സംസ്ഥാനങ്ങള്‍ യോജിക്കുന്നില്ലെങ്കില്‍ അത് തടയാന്‍ രാജ്യസഭയ്ക്ക് അധികാരം നല്‍കണം. ഇത് സംസ്ഥാനങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കുമെന്നും ഭരണഘടനയുടെ ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്നും അവര്‍ പറഞ്ഞു.

ലോക്‌സഭാ സീറ്റുകള്‍ പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍ 7 ലക്ഷം അല്ലെങ്കില്‍ 10 ലക്ഷം ജനങ്ങള്‍ക്ക് ഒരു സീറ്റ് എന്ന കൃത്യമായ മാനദണ്ഡം സ്വീകരിക്കണം. ഇത്തരമൊരു മാനദണ്ഡം വരുമ്പോള്‍ ജനസംഖ്യ കൂടുതലുള്ള ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ലോക്‌സഭാ സീറ്റുകള്‍ ഗണ്യമായി വര്‍ധിക്കുകയും ചില സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്‌തേക്കാം.

എന്നാല്‍ രാജ്യസഭയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിലൂടെ ലോക്‌സഭയിലെ ഈ മാറ്റങ്ങള്‍ സംസ്ഥാനങ്ങളുടെ താത്പര്യങ്ങളെ ബാധിക്കില്ലെന്ന് കവിതയുടെ കണക്കുകൂട്ടല്‍.

തന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ വിശദമായ കുറിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മണ്ഡല പുനര്‍നിര്‍ണയ കമ്മീഷനും അയക്കുമെന്ന് അവര്‍ അറിയിച്ചു.

കഴിഞ്ഞ മാസം ലോക്‌സഭയില്‍ പരാജയപ്പെട്ട വനിതാ സംവരണ ബില്ലിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്ററി സംവിധാനത്തിലെ ഈ മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കവിത സജീവമാക്കുന്നത്.

തന്റെ പുതിയ പാര്‍ട്ടിയായ തെലങ്കാന രക്ഷണ സേനയുടെ 95 ശതമാനം പ്രവര്‍ത്തനങ്ങളും തെലങ്കാനയിലെ പ്രാദേശിക പ്രശ്‌നങ്ങളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും കവിത വ്യക്തമാക്കി.

നിലവിലെ പ്രമുഖ പാര്‍ട്ടികളെല്ലാം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

 

Content Highlight: K. Kavitha wants Rajya Sabha to be modeled after US Senate

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related