6
March, 2026

A News 365Times Venture

6
Friday
March, 2026

A News 365Times Venture

കാലടി യൂണിവേഴ്‌സിറ്റി വി.സി കെ.കെ. ഗീതാകുമാരിയെ മാറ്റി ഗവര്‍ണര്‍; സിസ തോമസിന് ചുമതല

Date:

കാലടി യൂണിവേഴ്‌സിറ്റി വി.സി കെ.കെ. ഗീതാകുമാരിയെ മാറ്റി ഗവര്‍ണര്‍; സിസ തോമസിന് ചുമതല

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കെ.കെ. ഗീതാകുമാരിയെ സ്ഥാനത്ത് നിന്നും മാറ്റി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്തരവിറക്കി. പകരം സിസ തോമസിനാണ് വൈസ് ചാന്‍സലറുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്.

ബി.എഫ്.എ തോറ്റ വിദ്യാര്‍ഥിക്ക് എം.എഫ്.എ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തെ തുടര്‍ന്നാണ് ഗവര്‍ണറുടെ ഇടപെടല്‍. തോറ്റ ബി.എഫ്.എ വിദ്യാര്‍ത്ഥിയെ പാസാക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടയണമെന്ന് ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നെങ്കിലും അതിനെ വി.സി എതിര്‍ത്തിപരുന്നു.

സംഭവത്തില്‍ ഫയല്‍ ഹാജരാക്കാനും വിശദീകരണം നല്‍കാനും വി.സിയോടും പരീക്ഷ കണ്‍ട്രോളറോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. വി.സി ഇതും നിരസിച്ചിരുന്നു.

നിലവില്‍ കെ.ടി.യു വി.സിയാണ് സിസ തോമസ്. കെ.ടി.യു, ഡിജിറ്റല്‍ സര്‍വകലാശാല വി.സിമാരുടെ പേരില്‍ സര്‍ക്കാരും ഗവര്‍ണറും നടത്തിയ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമായിരുന്നു കെ.ടി.യു വി.സിയായി സിസ തോമസിന്റെ നിയമനം. സുപ്രീം കോടതിയും അംഗീകരിച്ചതോടെ കഴിഞ്ഞ ഡിസംബറിലായിരുന്നു നിയമനം.

കാലിക്കറ്റ് സര്‍വകലാശാല സംസ്‌കൃതം പഠനവകുപ്പില്‍ പ്രൊഫസറായിരുന്ന കെ.കെ. ഗീതാകുമാരിയെ 2024ലാണ് കാലടി സര്‍വകലാശാല വി.സിയായി ഗവര്‍ണര്‍ നിയമിച്ചത്.

2024 മാര്‍ച്ചില്‍ കാലിക്കറ്റ് സര്‍വകലാശാല വി.സിയായിരുന്ന ഡോ.എം.കെ. ജയരാജിനെയും കാലടി സര്‍വകലാശാല വി.സി ഡോ.എം.വി. നാരായണനെയും അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയതിന് പിന്നാലെയായിരുന്നു ഗീതാകുമാരിയുടെ നിയമനം.

യു.ജി.സി നിയമവും ചട്ടവും ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.

Content Highlight: Kalady University VC KK Geethakumari replaced by Governor; Sisa Thomas appointed

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് കടലിടുക്കില്‍ തടയുന്നത് യു.എസ്, ഇസ്രഈല്‍, യൂറോപ്പ് കപ്പലുകളെ മാത്രമെന്ന് ഐ.ആര്‍.ജി.സി; ഇന്ത്യയ്ക്ക് പ്രതീക്ഷ?

ടെഹ്‌റാന്‍: ലോകത്ത് വിതരണം ചെയ്യപ്പെടുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്ന് പോകുന്ന ഇറാന്റെ...