24
October, 2026

A News 365Times Venture

24
Saturday
October, 2026

A News 365Times Venture

ലിപ്സ്റ്റിക്കും മൊബൈലും വേണ്ട; അധ്യാപകര്‍ക്ക് ബാഗ് പരിശോധിക്കാനും തലമുടിവെട്ടിക്കാനും അനുമതി നല്‍കി ബാലാവകാശ കമ്മീഷന്‍

Date:

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിക്കാനും അച്ചടക്ക വിഷയങ്ങളില്‍ നിയമനടപടി സ്വീകരിക്കാനും അധ്യാപകര്‍ക്ക് അനുമതി നല്‍കുന്ന ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ഫോണ്‍ ഉപയോഗം, ലിപ്റ്റിക്ക് ഉള്‍പ്പെടെ ആഡംബര സൗന്ദര്യ വര്‍ധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കര്‍ശനമായി തടയണമെന്നും ഉത്തരവില്‍ പറയുന്നു.

മുടിവെട്ടുന്നത് ഉള്‍പ്പെടെയുള്ളവ സ്‌കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമാണെന്നും ഇത് സംബന്ധിച്ച് സ്‌കൂള്‍ തലത്തില്‍ ഏകീകൃത ചട്ടം പാലിക്കണമെന്നും കമ്മീഷന്‍ പറയുന്നു.

സ്‌കൂളുകളില്‍ മുടി നീട്ടി വളര്‍ത്താനും സ്‌കിന്‍ ഫിറ്റ് പാന്റസ്, കമ്മല്‍-മോതിരം എന്നിവ ധരിക്കാനും അനുവദിക്കണമെന്നും ബാഗ് പരിശോധനയും ഫോണ്‍ പിടിച്ചെടുക്കലും തടയണമെന്നാവശ്യപ്പെട്ട് ചില വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കമ്മീഷന്റെ ഉത്തരവ്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ഏറെയും കമ്മീഷന്‍ തള്ളിയിട്ടുണ്ട്.

എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഫോണ്‍ രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവന്ന് സ്‌കൂള്‍ സമയം കഴിയുന്നത് വരെ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ലഹരി ഉപയോഗം ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ അച്ചടക്ക വിഷയങ്ങളില്‍ അധ്യാപകര്‍ക്ക് ഇടപെടാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ നിയമ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കുട്ടികളുടെ അന്തസിന് ക്ഷതമേല്‍ക്കുമെന്ന കാരണത്താല്‍ ബാഗ് പരിശോധന നേരത്തെ ബാലാവകാശ കമ്മീഷന്‍ വിലക്കിയിരുന്നു. എന്നാല്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് തോന്നിയാല്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാമെന്നും ഇതില്‍ നടപടിയുണ്ടാകില്ലെന്നുമാണ് ഇപ്പോള്‍ വന്നിരിക്കുന്ന നിര്‍ദേശം.

Content Highlight: No lipsticks or mobile phones allowed; Child Rights Commission grants teachers permission to check bags and cut students’ hair.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related