10
March, 2026

A News 365Times Venture

10
Tuesday
March, 2026

A News 365Times Venture

ലെബനനിലെ ഇസ്രഈല്‍ ആക്രമണം; 83 കുട്ടികള്‍ ഉള്‍പ്പെടെ 394 മരണം- ആരോഗ്യ മന്ത്രാലയം

Date:



World


ലെബനനിലെ ഇസ്രഈല്‍ ആക്രമണം; 83 കുട്ടികള്‍ ഉള്‍പ്പെടെ 394 മരണം: ആരോഗ്യ മന്ത്രാലയം

ബെയ്റൂട്ട്: ഇസ്രഈല്‍ ആക്രമണത്തില്‍ രാജ്യത്ത് 394 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം. കൊല്ലപ്പെട്ടവരില്‍ 83 കുട്ടികളും 43 സ്ത്രീകളും ഉള്‍പ്പെടുന്നു.

കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ 300ലധികം ആളുകള്‍ കൊല്ലപ്പെട്ടതെന്നും മന്ത്രാലയം പറയുന്നു. ഏകദേശം 1130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 74 സ്ത്രീകളും 254 കുട്ടികളും ഉള്‍പ്പെടുത്തുന്നതായി ലെബനീസ് ആരോഗ്യമന്ത്രി റാകന്‍ നസ്രെദ്ദീന്‍ പറഞ്ഞു.

ഇറാനില്‍ യു.എസും ഇസ്രഈലും ചേര്‍ന്ന് ആക്രമണം ആരംഭിച്ചതിന് പിന്നാലെ ലെബനനിലെ വിമത സംഘടനയായ ഹിസ്ബുല്ല സൈനിക നടപടിക്ക് ഒരുങ്ങിയിരുന്നു.

ഇസ്രഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വടക്കന്‍ ഇസ്രഈലിലെ സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയതായും ഹിസ്ബുല്ല അവകാശപ്പെട്ടിരുന്നു.

അന്തരിച്ച ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയ്ക്കും ലെബനനിലെ ജനങ്ങള്‍ക്കും വേണ്ടിയാണ് ഈ ആക്രമണമെന്നും ഹിസ്ബുല്ല പറഞ്ഞിരുന്നു. പിന്നാലെ ലെബനനെതിരായ ആക്രമണം ഇസ്രഈല്‍ കടുപ്പിക്കുകയായിരുന്നു.

ബെയ്റൂട്ടിന്റെ തെക്കന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ ആക്രമണം നടത്തിയിരുന്നത്. ആക്രമണം ശക്തമായതോടെ ഹിസ്ബുല്ലയുടെ സൈനിക നീക്കങ്ങള്‍ക്ക് ലെബനന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായാല്‍ മതിയെന്നും ആയുധമെടുക്കേണ്ടെന്നുമായിരുന്നു ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാമിന്റെ ഉത്തരവ്. ആയുധങ്ങള്‍ കൈമാറണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

യുദ്ധവും സമാധാനവും സംബന്ധിച്ച തീരുമാനങ്ങള്‍ രാജ്യത്തിന്റേത് മാത്രമാണ്. നിയമപരമായ രാജ്യത്തിന്റെ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവരുടെ ഏതൊരു തരത്തിലുള്ള സൈനിക പ്രവര്‍ത്തനങ്ങളും നിരോധിക്കുമെന്നും നവാഫ് സലാം വ്യക്തമാക്കിയിരുന്നു.

ലിതാനി നദിയുടെ വടക്ക് ഭാഗത്തുള്ള സായുധ ആക്രമണങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ മാത്രമാക്കാനായിരുന്നു പ്രധാനമന്ത്രിയുടെ പ്രധാന ഉത്തരവ്.

അതേസമയം 2024 നവംബര്‍ മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലിരിക്കെയാണ് ലെബനനെതിരെ ഇസ്രഈല്‍ ആക്രമണം തുടരുന്നത്. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ ആരംഭിച്ച യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രഈലിനെതിരെ ഹിസ്ബുല്ലയും ആക്രമണം നടത്തിയിരുന്നു.

പിന്നാലെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 4,000ത്തിലധികം ആളുകളാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. 17,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: Israeli attack on Lebanon; 394 dead, including 83 children




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related