14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

അല്‍-അഖ്‌സ മസ്ജിദ് അടച്ചുപൂട്ടല്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; അപലപിച്ച് അറബ് പാര്‍ലമെന്റ്

Date:



World


അല്‍-അഖ്‌സ മസ്ജിദ് അടച്ചുപൂട്ടല്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; അപലപിച്ച് അറബ് പാര്‍ലമെന്റ്

ടെല്‍അവീവ്: അല്‍- അഖ്‌സ മസ്ജിദ് തുടര്‍ച്ചയായി അടച്ച് പൂട്ടുന്ന ഇസ്രഈലിന്റെ നടപടിയെ അപലപിച്ച് അറബ് പാര്‍ലമെന്റ്.

ലോകമെമ്പാടുമുള്ള മുസ്‌ലിം വികാരങ്ങളെ പ്രകോപിപ്പിക്കുന്ന നടപടിയാണിതെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍-യമാഹി പറഞ്ഞു.

റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ പള്ളി വളപ്പില്‍ പ്രവേശിപ്പിക്കുന്നതടക്കം തടയുന്ന നടപടികള്‍ ആരാധന സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണെന്നും അധിനിവേശ ജറുസലേമിലെ ചരിത്രപരവും നിയമപരവുമായ പദവിയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നടപടികള്‍ മേഖലയില്‍ കൂടുതല്‍ അശാന്തിക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അല്‍-അഖ്‌സയ്ക്കും വിശുദ്ധ നഗരമായ ജറുസലേമിനും എതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്ന് പാര്‍ലമെന്റ് ആവശ്യപ്പെട്ടു.

മതപരമായ സ്ഥലങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സംഘര്‍ഷം ലഘൂകരിക്കുന്നതിനും പ്രാദേശിക സ്ഥിരതയ്ക്കും ഉള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരെ ഇസ്രഈലും യു.എസും സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രഈല്‍ അല്‍-അഖ്‌സ പള്ളി അടച്ചുപൂട്ടിയത്. ഇത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും തുടരുകയാണ്. വിശ്വാസികളെ പ്രാര്‍ത്ഥന നടത്തുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.

Content Highlight: Arab Parliament condemns closure of Al-Aqsa Mosque as violation of international law




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related