16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

​​ഇറാനെതിരായ ആക്രമണം പ്രതീക്ഷിച്ചപോലെ മുന്നോട്ട് പോകുന്നിലെന്ന് ഇസ്രഈൽ

Date:

​​ഇറാനെതിരായ ആക്രമണം പ്രതീക്ഷിച്ചപോലെ മുന്നോട്ട് പോകുന്നിലെന്ന് ഇസ്രഈൽ

ടെൽ അവീവ്: ഇറാന് എതിരേയുള്ള ആക്രമണം പ്രതീക്ഷിച്ചപോലെ മുന്നോട്ട് പോകുന്നില്ലെന്ന് ഇസ്രഈലി സെക്യൂരിറ്റി ഉദ്യോഗസ്ഥൻ.

ഇസ്രായേൽ ഔദ്യോദിക ചാനലായ കെ.എ.എൻ ആണ് പേരുവെളിപ്പെടുത്താത്ത സുരക്ഷാ ഉദ്യോഗസ്ഥൻ ഇക്കാര്യം പറഞ്ഞതായി അറിയിച്ചത്.

‘ആക്രമണങ്ങളുടെ തുടക്കം പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതായിരുന്നു. എന്നാൽ യുദ്ധം തുടക്കത്തിൽ വിഭാവനം ചെയ്ത വേഗതയിൽ പിന്നീട് പുരോഗമിച്ചിട്ടില്ല’ എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ വാക്കുകൾ.

യുദ്ധത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ച് സേന പുനർ വിചിന്തനം നടത്തണമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തായി റിപ്പോർട്ട് ചെയ്യുന്നു.

ഇറാന് എതിരായ ആക്രമണം ആരംഭിച്ചതിന് ശേഷം ഇറാനിൽ ജനങ്ങൾ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങുമെന്നായിരുന്നു ഇസ്രഈലിന്റെ പ്രതീക്ഷകൾ. എന്നാൽ അത്തരത്തിലൊരു പ്രതിഷേധം ഇറാനിൽ നടന്നില്ലെന്നും ഇസ്രഈൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

യുദ്ധത്തിന്റെ ഗതിയെത്തന്നെ സ്വാധീനിക്കാവുന്ന കൂടുതൽ നടപടികൾക്ക് അമേരിക്കയും ഇസ്രഈലും പദ്ധതിയിടുന്നതായും ഇസ്രഈൽ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ, ഇറാനിലെ ഏകദേശം 100 വ്യോമ പ്രതിരോധ സംവിധാനങ്ങളും 120 റഡാർ ഡിറ്റക്ഷൻ സംവിധാനങ്ങളും തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. അതേസമയം, ഈ കാലയളവിൽ ഇറാൻ ഏകദേശം 360 മിസൈലുകൾ ഇസ്രഈലിന് നേരെ തൊടുത്തുവിട്ടതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം ഇറാനെതിരെയുള്ള യുദ്ധം വലിയ ചെലവേറിയതാണെന്നും സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിന് പ്രത്യേക യുദ്ധകാല ബജറ്റ് പ്രഖ്യാപിക്കണമെന്നും ഇസ്രഈൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.

ഫെബ്രുവരി 28 അമേരിക്കയും ഇസ്രഈലും സംയുക്തമായി തുടങ്ങിയ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ അടക്കം 1300 ഓളം പേർ മരണപ്പെട്ടിരുന്നു.

Content Highlight: Israel says attack on Iran not going ahead as expected




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സി.പി.ഐ.എം വിട്ട് ടി.കെ. ഗോവിന്ദന്‍; തളിപ്പറമ്പില്‍ പി.കെ. ശ്യാമളക്കെതിരെ മത്സരിക്കും

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട് കണ്ണൂരിലെ മുതിര്‍ന്ന സി.പി.ഐ.എം...