6
June, 2026

A News 365Times Venture

6
Saturday
June, 2026

A News 365Times Venture

ഡി.എം.കെ 180 ലേറെ സീറ്റുകള്‍ നേടും; ടി.വി.കെ പിളര്‍ക്കുക എ.ഐ.എ.ഡി.എം.കെ വോട്ടുകളെന്ന് ഡി.എം.കെ വക്താവ്

Date:



India


ഡി.എം.കെ 180 ലേറെ സീറ്റുകള്‍ നേടും; ടി.വി.കെ പിളര്‍ക്കുക എ.ഐ.എ.ഡി.എം.കെ വോട്ടുകളെന്ന് ഡി.എം.കെ വക്താവ്

ചെന്നൈ: തമിഴ്‌നാട്ടില്‍ 180ലേറെ സീറ്റുകള്‍ നേടി വന്‍ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്ന് ഡി.എം.കെ വക്താവ് ശരവണന്‍ അണ്ണാദുരൈ.

എക്‌സിറ്റ് പോള്‍ പറയുന്ന കണക്കുകള്‍ വളരെ കുറവാണെന്നും സീറ്റുകളുടെ കാര്യത്തില്‍ ഡി.എം.കെ നിലവിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളേക്കാള്‍ ഏറെ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശരവണന്‍ അണ്ണാദുരൈ പറഞ്ഞു.

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ മിക്കതും ഭരണകക്ഷിയായ ഡി.എം.കെയ്ക്ക് അനുകൂലമാണ്.

‘തെരഞ്ഞെടുപ്പ് ദിവസം മുതല്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, വന്‍ ഭൂരിപക്ഷത്തോടെ ഞങ്ങള്‍ വിജയിച്ചിരിക്കും. എക്‌സിറ്റ് പോളുകളില്‍ ഡി.എം.കെയ്ക്ക് പ്രവചിക്കുന്ന സീറ്റുകള്‍ കുറവാണ്. ഡി.എം.കെ സഖ്യം 180 സീറ്റുകള്‍ കടക്കുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. പ്രധാന സഖ്യങ്ങള്‍ തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം 5 ശതമാനത്തിന് മുകളിലായിരിക്കും’, ശരവണന്‍ അണ്ണാദുരൈ പറഞ്ഞു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ജനപ്രീതിയും സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമപദ്ധതികളുമാണ് തെരഞ്ഞെടുപ്പില്‍ ഡി.എം.കെയെ തുണയ്ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന്റെ ‘റോക്ക് സ്റ്റാര്‍ മുഖ്യമന്ത്രി’ എന്നാണ് അദ്ദേഹം സ്റ്റാലിനെ വിശേഷിപ്പിച്ചത്. വിജയ് നേതൃത്വം നല്‍കുന്ന ടി.വി.കെ (തമിഴക വെട്രി കഴകം) പിടിക്കുന്ന വോട്ടുകള്‍ പ്രധാനമായും എ.ഐ.എ.ഡി.എം.കെയുടെ തകര്‍ച്ചയ്ക്കാണ് കാരണമാവുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.

വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട പ്രവചനങ്ങളില്‍ മിക്കതും ഡി.എം.കെയ്ക്ക് വ്യക്തമായ മേല്‍ക്കൈ നല്‍കുന്നുണ്ട്. അതേസമയം, ഒരു ഏജന്‍സി മാത്രം എന്‍.ഡി.എ സഖ്യത്തിന് വിജയം പ്രവചിക്കുന്നു.

കോണ്‍ഗ്രസ്, ഡി.എം.ഡി.കെ, വി.സി.കെ തുടങ്ങിയ പാര്‍ട്ടികളാണ് ഡി.എം.കെ സഖ്യത്തിലുള്ളത്. മറുവശത്ത് എ.ഐ.എ.ഡി.എം.കെ നയിക്കുന്ന എന്‍.ഡി.എ സഖ്യത്തില്‍ ബി.ജെ.പിയും പി.എം.കെയും അണിനിരക്കുന്നു.

ഏപ്രില്‍ 23ന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പില്‍ വൈകുന്നേരം 5 മണി വരെ 82.24 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 234 മണ്ഡലങ്ങളിലും വന്‍ ആവേശത്തോടെയാണ് വോട്ടര്‍മാര്‍ എത്തിയത്.

വിജയ് രൂപീകരിച്ച ടി.വി.കെയുടെ സാന്നിധ്യം തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്. പി-മാര്‍ക്ക് പ്രവചനമനുസരിച്ച് ടി.വി.കെ 16 മുതല്‍ 26 സീറ്റുകള്‍ വരെ നേടിയേക്കാം. 98 മുതല്‍ 120 വരെ സീറ്റുകള്‍ നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം.

Content Highlight: TVK drawing votes at the expense of AIADMK’, DMK spokesperson




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കൂട്ടപ്പിരിച്ചുവിടല്‍: സമരപ്പന്തലില്‍ മെന്റര്‍ അധ്യാപകര്‍; ഗോത്രമേഖലയില്‍ പ്രതിഷേധം ഇരമ്പുന്നു

  കല്‍പ്പറ്റ: സംസ്ഥാനത്തെ ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട മെന്റര്‍ അധ്യാപകരെ കൂട്ടത്തോടെ...