25
March, 2026

A News 365Times Venture

25
Wednesday
March, 2026

A News 365Times Venture

തോല്‍പിച്ചത് കോണ്‍ഗ്രസ്, വോട്ട് ചെയ്യരുതെന്ന് വീടുകള്‍ കയറി പ്രചരണം നടത്തി; തുറന്നുപറഞ്ഞ് മുന്‍മന്ത്രി ജയലക്ഷ്മി

Date:



Kerala News


തോല്‍പിച്ചത് കോണ്‍ഗ്രസ്, വോട്ട് ചെയ്യരുതെന്ന് വീടുകള്‍ കയറി പ്രചരണം നടത്തി; തുറന്നുപറഞ്ഞ് മുന്‍മന്ത്രി ജയലക്ഷ്മി

കല്‍പ്പറ്റ: 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഗൂഡാലോചന നടത്തിയതായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.കെ. ജയലക്ഷ്മി. മാനന്തവാടി മണ്ഡലത്തിലെ വെള്ളമുണ്ടയില്‍ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് പാര്‍ട്ടി പ്രവര്‍ത്തകരെ സാക്ഷിയാക്കി ജയലക്ഷ്മി ഈ തുറന്നുപറച്ചില്‍ നടത്തിയത്

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തനിക്കെതിരെ സംഘടിതമായി പ്രവര്‍ത്തിച്ചുവെന്നാണ് ജയലക്ഷ്മിയുടെ പ്രധാന ആരോപണം.

തന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ വിതരണം ചെയ്യുന്നതിന് പകരം മാനന്തവാടിയിലെ പുഴകളില്‍ ഒഴുക്കിക്കളഞ്ഞുവെന്നും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഓരോ വീടുകളിലും കയറിച്ചെന്ന് തനിക്ക് വോട്ട് ചെയ്യരുതെന്ന് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പ്രചരിപ്പിച്ചുവെന്നും ജയലക്ഷ്മി പറഞ്ഞു.

സ്ഥാനാര്‍ഥിയെന്ന നിലയില്‍ കോണ്‍ഗ്രസിലെ ചതി തിരിച്ചറിയാന്‍ കഴിഞ്ഞില്ല. യു.ഡി.എഫ് പ്രവര്‍ത്തകരെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ഒരു വിഭാഗം കരുനീക്കം നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ ചതിച്ചവര്‍ ആരാണെന്ന് കൃത്യമായി അറിയാമെന്നും എന്നാല്‍ അവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ജയലക്ഷ്മി പറഞ്ഞു.

ഇത്തവണ മാനന്തവാടിയില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉഷാ വിജയന് തനിക്കുണ്ടായതുപോലെയുള്ള ഒരു ദുരനുഭവം ഉണ്ടാവരുത് എന്ന് ഓര്‍മിപ്പിച്ചു കൊണ്ടാണ് അവര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഉഷാ വിജയനെ ഇത്തരത്തിലുള്ള അനീതികളില്‍ നിന്ന് സംരക്ഷിക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം നില്‍ക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന മാനന്തവാടിയില്‍ ജയലക്ഷ്മിക്കുണ്ടായ അപ്രതീക്ഷിത തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണെന്നത് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ വേദിയിലുള്ളവരുടെ മുഖത്തുനോക്കി ജയലക്ഷ്മി ഇക്കാര്യം പരസ്യമാക്കിയത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്

ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ജയലക്ഷ്മി. 2016ലും 2021ലും മാനന്തവാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ.ആര്‍. കേളുവിനോട് ജയലക്ഷ്മി പരാജയപ്പെട്ടു.

Content Highlight: Former minister and Congress leader PK Jayalakshmi says Congress tried to defeat her




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

70 ലക്ഷം ലോണെടുത്തു, 60 ലക്ഷം അടച്ചു, ഇനിയും 59 ലക്ഷം ബാക്കി; ജപ്തി ഭീഷണിയില്‍ മുനീര്‍

കോഴിക്കോട്: വീടിന്റെ പുനര്‍നിര്‍മാണത്തിനായി വായ്പയെടുത്തതില്‍ പലിശയും മറ്റും ഉള്‍പ്പടെ ഇനിയും 59...

നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞിട്ടില്ല: വി.ഡി. സതീശന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ...