23
November, 2026

A News 365Times Venture

23
Monday
November, 2026

A News 365Times Venture

വെസ്റ്റ് ബാങ്കിലെ അതിക്രമങ്ങള്‍ ജൂത തീവ്രവാദമാണെന്ന്‌ ഐസന്‍കോട്ട്

Date:

ടെല്‍ അവീവ്: വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളുടെ സ്വത്തുക്കള്‍ക്കും വാഹനങ്ങള്‍ക്കും നേരെ നടന്ന തീവെപ്പിനെയും അതിക്രമങ്ങളെയും ഇസ്രഈല്‍ പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ട് അപലപിച്ചു. ഇത്തരം അതിക്രമങ്ങളെ ജൂത തീവ്രവാദം എന്നും ഐസന്‍കോട്ട് വിശേഷിപ്പിച്ചു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു ഐസന്‍കോട്ടിന്റെ പ്രതികരണം.

ഫലസ്തീനികള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചതിന് മന്ത്രിമാരായ ഇറ്റാമര്‍ ബെന്‍-ഗ്വിറിനെയും ബെസാലെല്‍ സ്‌മോട്രിചിനെയും ഐസന്‍കോട്ട് വിമര്‍ശിച്ചു. വെസ്റ്റ് ബാങ്കിനെ യൂദിയ എന്ന പേര് ഉപയോഗിച്ചാണ് ഐസന്‍കോട്ട് തന്റെ എക്‌സ് പോസ്റ്റില്‍ സൂചിപ്പിച്ചത്.

‘യൂദിയയിലും സമരിയയിലും അരങ്ങേറിയ തീവെപ്പ് സംഭവങ്ങള്‍, എല്ലാ അര്‍ത്ഥത്തിലും ജൂത ഭീകരവാദമാണ്. അതിനെ അങ്ങനെത്തന്നെ വിളിക്കേണ്ടതുണ്ട്.

വാഹനങ്ങള്‍ക്കും വീടുകള്‍ക്കും തീയിട്ടുകൊണ്ട് തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തുന്ന ഇത്തരം അട്ടിമറി പ്രവര്‍ത്തനങ്ങള്‍, മേഖലയിലെ സ്ഥിരതയെ തകര്‍ക്കുകയും, ജീവന് ഭീഷണിയാവുകയും, ഇസ്രഈല്‍ രാഷ്ട്രത്തിന്റെ ദേശീയ സുരക്ഷയ്ക്കും വിദേശ ബന്ധങ്ങള്‍ക്കും ഗുരുതരമായ ക്ഷതം ഏല്‍പ്പിക്കുകയും ചെയ്യുന്നു,’ ഐസന്‍കോട്ട് കുറിച്ചു.

വെസ്റ്റ് ബാങ്കില്‍ ബെന്‍-ഗ്വിറും സ്‌മോട്ട്രിച്ചും നേതൃത്വം നല്‍കിയ നടപടികള്‍, ആ പ്രദേശത്തെ അനിയന്ത്രിതമായ അരാജകത്വത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. കലാപകാരികളെ തടയുന്നതിനും അവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനുമായി ഇസ്രഈല്‍ സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഐസന്‍കോട്ട് പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ, അധിനിവേശ വെസ്റ്റ് ബാങ്കിലെ നാല് ഫലസ്തീന്‍ ഗ്രാമങ്ങളില്‍ ഇസ്രായേലി അധിനിവേശക്കാര്‍ ആക്രമണം നടത്തിയിരുന്നു. വാഹനങ്ങളും കൃഷിയിടത്തിലെ ഒരു കെട്ടിടവും ഇവര്‍ തീവെച്ച് നശിപ്പിച്ചതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.

റമല്ലയുടെ വടക്കുപടിഞ്ഞാറുള്ള ദൈര്‍ അബു മഷാല്‍ ഗ്രാമത്തില്‍ നടന്ന ആക്രമണത്തിനിടെ, ഫലസ്തീനികളുടെ വാഹനങ്ങള്‍ അധിനിവേശക്കാര്‍ തീവെച്ചു നശിപ്പിക്കുകയും, ശത്രുതാപരമായ മുദ്രാവാക്യങ്ങള്‍ ചുവരുകളില്‍ എഴുതിവെക്കുകയും ചെയ്തതായി അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

റമല്ലയുടെ വടക്കുകിഴക്കുള്ള ‘കഫര്‍ മാലിക്’ പട്ടണത്തിലും, നഗരത്തിന്റെ വടക്കുപടിഞ്ഞാറുള്ള ദൈര്‍ അല്‍-സുദാന്‍ ഗ്രാമത്തിലും ഫലസ്തീനികളുടെ വാഹനങ്ങള്‍ അധിനിവേശക്കാര്‍ തീവെച്ചു നശിപ്പിച്ചു. വടക്കന്‍ സല്‍ഫിത് ഗവര്‍ണറേറ്റിലെ ദൈര്‍ ബല്ലൂത് ഗ്രാമത്തില്‍, കൃഷിയിടത്തിലുണ്ടായിരുന്ന ഒരു കെട്ടിടം അധിനിവേശക്കാര്‍ തീവെച്ച് നശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Violence in the West Bank: Eisenkot terms it ‘Jewish extremism’

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related