25
March, 2026

A News 365Times Venture

25
Wednesday
March, 2026

A News 365Times Venture

യു.എസ് വൈസ് പ്രസിഡന്റും നെതന്യാഹുവും തമ്മില്‍ തര്‍ക്കമുണ്ടായില്ല; ഇസ്രഈല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി വൈറ്റ് ഹൗസ്

Date:

യു.എസ് വൈസ് പ്രസിഡന്റും നെതന്യാഹുവും തമ്മില്‍ തര്‍ക്കമുണ്ടായില്ല; ഇസ്രഈല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും തമ്മില്‍ തര്‍ക്കമുണ്ടായെന്ന വാര്‍ത്തകള്‍ തള്ളി അമേരിക്ക.

ഈ വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് വാന്‍സിന്റെ വക്താവ് ടെയ്‌ലര്‍ വാന്‍ കിര്‍ക് എക്‌സിലൂടെ അറിയിച്ചു.

ഫെബ്രുവരി 28ന് ആരംഭിച്ച ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളെ കുറിച്ചാണ് വാന്‍സ് നെതന്യാഹുമായി ചര്‍ച്ച നടത്തിയതെന്നും കിര്‍ക് പറഞ്ഞു.

വെസ്റ്റ് ബാങ്കില്‍ അനധികൃത ഇസ്രഈലി കുടിയേറ്റക്കാര്‍ നടത്തുന്ന ആക്രമണങ്ങളിലും നശീകരണ പ്രവര്‍ത്തനങ്ങളിലും വാന്‍സ് രോഷാകുലനാണെന്നായിരുന്നു ഇസ്രഈല്‍ പത്രമായ ഇസ്രഈല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

വാര്‍ത്തയില്‍ പറയുന്നത് പോലെ ആ വിഷയം ചര്‍ച്ചചെയ്യപ്പെടുക പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്തരം അധിനിവേശ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഭരണപരമായ തടങ്കല്‍ പുനരാരംഭിക്കാന്‍ നെതന്യാഹുവിന് മേല്‍ വാന്‍സ് സമ്മര്‍ദം ചെലുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്കും വീടുകള്‍ക്കും നേരെ നിയമവിരുദ്ധമായ ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണം തുടരുന്ന സാഹചര്യത്തിലാണിത്.

അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭയും കിഴക്കന്‍ ജറുസലേം ഉള്‍പ്പടെയുള്ള വെസ്റ്റ് ബാങ്കിനെ അധിനിവേശ വെസ്റ്റ്ബാങ്ക് പ്രദേശമായി കണക്കാക്കുകയും അവിടെയുള്ള ഇസ്രഈലി കുടിയേറ്റങ്ങളെ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമയി കണക്കാക്കുകയും ചെയ്തിട്ടുണ്ട്.

2023 ല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം
ഇസ്രഈല്‍ സൈന്യവും വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റക്കാരും നടത്തിയ ആക്രമണങ്ങളില്‍1,113 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 11,700 പേര്‍ക്ക് പരിക്കേല്‍ക്കുകയും 22000 പേര്‍ അറസ്റ്റിലാവുകയും ചെയ്തു.

Content Highlight: White House denies Israeli media reports that there was no argument between US Vice President and Netanyahu




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാന്‍ ഞങ്ങള്‍ക്ക് വലിയൊരു സമ്മാനം തന്നു, ഇന്നലെ ആ സമ്മാനം എത്തി: ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം അമേരിക്കയ്ക്ക് ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒരു...