27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

ഞാനും മോദിയും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന ആളുകള്‍; സന്ദേശവുമായി ട്രംപ്

Date:



Trending


ഞാനും മോദിയും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന ആളുകള്‍; സന്ദേശവുമായി ട്രംപ്

വാഷിങ്ടണ്‍: കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്ന രണ്ട് പേരാണ് താനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഭൂരിഭാഗം പേര്‍ക്കും അങ്ങനെയൊരു അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുളള തങ്ങളുടെ ദൃഢമായ ബന്ധം ഇനിയും ശക്തമായി മുന്നോട്ട് പോവുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിലുളള യു.എസ് എംബസിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ട്രംപിന്റെ സന്ദേശം എക്‌സില്‍ പങ്കുവെച്ചത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കാനായി ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തിയെന്ന് മോദി പ്രസ്താവിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രതികരണം.

‘പ്രസിഡന്റ് ട്രംപില്‍ നിന്ന് ഒരു കോള്‍ ലഭിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ച് ഉപയോഗപ്രദമായ കാഴ്ചപ്പാടുകള്‍ കൈമാറി,’ മോദി എക്‌സില്‍ കുറിച്ചു.

എത്രയും വേഗം സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ഇന്ത്യ പിന്തുണ നല്‍കുന്നുവെന്നും മോദി പറഞ്ഞു.

ഹോര്‍മുസ് തുറക്കേണ്ടതും സുരക്ഷിതമായ ആക്‌സസ് ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ആഗോള സമൂഹത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുളള ശ്രമങ്ങള്‍ക്കായി ബന്ധം നിലനിര്‍ത്താന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക ആക്രമണത്തില്‍ മോദി ആദ്യ ഘട്ടത്തില്‍ പ്രതികരിക്കാനോ അപലപിക്കാനോ തയ്യാറായിരുന്നില്ല. ഇത് വലിയ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായിരുന്നു. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

പിന്നാലെയാണ് മോദി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാനുമായി ഫോണില്‍ സംസാരിക്കുകയും മേഖലയിലെ സംഘര്‍ഷാവസ്ഥയില്‍ ആശങ്കയറിക്കുകയും ചെയ്തത്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ സംഭാഷണമായിരുന്നു ഇത്.

ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസസ്‌കിയാനുമായി സംസാരിച്ചു, മേഖലയിലെ ഗുരുതരമായ സാഹചര്യം ചര്‍ച്ച ചെയ്തു. സംഘര്‍ഷത്തിലും സാധാരണ ജനങ്ങളുടെ മരണത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിലും ആശങ്ക പ്രകടിപ്പിച്ചു,’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ, ചരക്കുകളുടെയും ഊര്‍ജത്തിന്റെയും തടസ്സമില്ലാത്ത വിതരണം എന്നിവ ഇന്ത്യയുടെ പ്രഥമ മുന്‍ഗണനകളായി തുടരുന്നതായും സമാധാനത്തിനും സ്ഥിരതക്കമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു വ്യക്തമാക്കുകയും സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം ചെയ്യുകയും ചെയ്തതായും മോദി കൂട്ടിച്ചേര്‍ത്തു.

Content Highlight: Modi and I are people who do things right; Trump with message




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related