31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭിന്നശേഷിക്കാരനായ പ്രവര്‍ത്തകനെ തല്ലി ഡി.സി.സി പ്രസിഡന്റ്

Date:



Kerala News


തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭിന്നശേഷിക്കാരനായ പ്രവര്‍ത്തകനെ തല്ലി ഡി.സി.സി പ്രസിഡന്റ്

ഇടുക്കി: കുമളിയില്‍ നടന്ന യു.ഡി.എഫ് പരിപാടിയില്‍ ഭിന്നശേഷികാരനായ പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദിച്ച് ഡി.സി.സി പ്രസിഡന്റ്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശശി തരൂരിന്റെ കൂടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ഡി.സി.സി. അധ്യക്ഷന്‍ സി.പി. മാത്യു പ്രവര്‍ത്തകനെ മര്‍ദിക്കുകയും തള്ളിമാറ്റുകയും ചെയ്തത്.

യു.ഡി.എഫ് സ്ഥാനാര്‍ഥി സിറിയക് തോമസിന്റെ പ്രചാരണത്തിനിടെയായിരുന്നു സംഭവം. പരിപാടിയില്‍ തിക്കും തിരക്കുമുണ്ടായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ വേദിയില്‍ തള്ളികയറാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് സി.പി. മാത്യു ഭിന്നശേഷിക്കാരനായ പ്രവര്‍ത്തകനെ മര്‍ദിച്ചത്.

മര്‍ദനം കണ്ട പ്രദേശിക പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതികരിച്ചു. എന്നാല്‍, പ്രദേശിക പ്രവര്‍ത്തകര്‍ക്കെതിരയും ഡി.സി.സി പ്രസിഡന്റ് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. എന്നാല്‍ ടെലവിഷന്‍ ചാനലുകളുടെ ക്യാമറകള്‍ ശ്രദ്ധയില്‍പ്പെട്ടത്തോടെ പ്രവര്‍ത്തകനോട് സമാധാനത്തോടെ പെരുമാറുകയായിരുന്നു.

എന്നാല്‍ താന്‍ ആരെയും മര്‍ദിച്ചിട്ടില്ലെന്നും എന്നാല്‍ പ്രവര്‍ത്തകര്‍ വേദിയിലേക്ക് തള്ളികയറാന്‍ ശ്രമിച്ചപ്പോള്‍ വിലക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഡി.സി.സി പ്രസിഡന്റിന്റെ വാദം.

താന്‍ പ്രവര്‍ത്തകനെ പിന്നീട് അടുത്ത് വിളിച്ചുവരുത്തി ആശ്വസിപ്പിച്ച് വിടുകയായിരുന്നുവെന്നും മാത്യു ന്യായീകരിച്ചു.

നേരത്തെയും പല വിവാദങ്ങളിലും സി.പി. മാത്യു ഉള്‍പ്പെട്ടിരുന്നു. ഇടുക്കിയില്‍ കാട്ടാനയാക്രമണം നടന്ന സമയത്ത് ഡി.സി.സി അധ്യക്ഷന്‍ നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു.

സര്‍ക്കാര്‍ ആനകളെ പിടിച്ചില്ലെങ്കില്‍ വെടിവെച്ച് കൊല്ലും. തിരുനെറ്റിക്ക് വെടിവെക്കുന്നവര്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമുണ്ടെന്നും നിയമവിരുദ്ധമായിട്ടാണെങ്കിലും വേട്ടക്കാരെ കൊണ്ടുവരുമെന്നുമായിരുന്നു മാത്യു പറഞ്ഞത്.

രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് മണ്ഡലം പ്രസിഡന്റിന് നേരെ ഭീഷണിയും അസഭ്യവര്‍ഷവും ഡി.സി.സി പ്രസിഡന്റ് നടത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് വിളിച്ചുചേര്‍ത്ത. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റിനെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് സി.പി. മാത്യുവിന്റെ ഭീഷണിക്ക് കാരണം.

കോണ്‍ഗ്രസ് യോഗങ്ങളില്‍ സി.പി. മാത്യു പങ്കെടുക്കാത്തത് നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഭീഷണി.

 

Content Highlight: DCC President assaults disabled party worker at UDF event

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്റെ എണ്ണക്കിണറുകളും പവര്‍ പ്ലാന്റും ബോബിട്ട് നശിപ്പിക്കും; അന്ത്യശാസനവുമായി ട്രംപ്

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്റെ എണ്ണക്കിണറുകളും പവര്‍ പ്ലാന്റുകളും...