തിരുവനന്തപുരം: വിളക്ക് ചെറുതായത് കൊണ്ടാണ് കുനിഞ്ഞ് നിന്ന് കൊളുത്തിയതെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ വി.ഡി സതീശന്. ആര്.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തില്‍ വിളക്കുകൊളുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിളക്ക് വലുതായിരുന്നെങ്കില്‍ നേരെ നിന്ന് കൊളുത്തുമായിരുന്നുവെന്നും ചെറുതായാല്‍ കുനിഞ്ഞുനിന്നല്ലെ കൊളുത്താന്‍ പറ്റൂവെന്നും അദ്ദേഹം ചോദിച്ചു. താന്‍ ഗോള്വാള്ക്കറിനെതിരെ പ്രസംഗിച്ചതിന് തനിക്കെതിരെ ആര്.എസ്.എസ് കേസ് കൊടുത്തിട്ടുണ്ടെന്നും അത് കണ്ണൂരില്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഹിന്ദുവിരുദ്ധനല്ലെന്നും അന്നത്തെ പരിപാടിയില്‍ പങ്കെടുത്തത് ശരിയാണെന്നാണ് പറയുന്നതെന്നും വി.ഡി സതീശന് പറഞ്ഞു. […]
Source link
വിളക്ക് ചെറുതായത് കൊണ്ടാണ് കുനിഞ്ഞ് നിന്ന് കൊളുത്തിയത്; ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തില്‍ വിളക്കുകൊളുത്തിയതില്‍ വി.ഡി സതീശന്
Date:




