4
April, 2026

A News 365Times Venture

4
Saturday
April, 2026

A News 365Times Venture

ശുദ്ധ അസംബന്ധം, കേരളത്തെ അപമാനിക്കാനുള്ള ശ്രമം; ആര്‍. ശ്രീലേഖയുടെ ലവ് ജിഹാദ് ആരോപണത്തില്‍ എ.എ. റഹീം

Date:

ശുദ്ധ അസംബന്ധം, കേരളത്തെ അപമാനിക്കാനുള്ള ശ്രമം; ആര്‍. ശ്രീലേഖയുടെ ലവ് ജിഹാദ് ആരോപണത്തില്‍ എ.എ. റഹീം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖയുടെ ലവ് ജിഹാദ് പരാമര്‍ശത്തില്‍ വിമര്‍ശനവുമായി രാജ്യസഭാ എം.പി എ.എ. റഹീം.

ശ്രീലേഖയുടെ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് റഹീം പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ കേരളത്തെ അപമാനിക്കാനും മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും റഹീം വിമര്‍ശിച്ചു.

സമൂഹത്തില്‍ മത സ്പര്‍ദ്ധ സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ കൃത്യമായി പദ്ധതിയിട്ട നീക്കമാണിതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ബി.ജെ.പിയുടെ ഈ നീക്കം കേരളത്തില്‍ വിലപ്പോകില്ലെന്നും റഹീം വിശദീകരിച്ചു.

കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെന്നും ആരോപിച്ചായിരുന്നു മുന്‍ ഡി.ജി.പി കൂടിയായ ആര്‍. ശ്രീലേഖ രംഗത്തെത്തിയത്.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായെന്നും അതിന് കാരണം സര്‍ക്കാരിന്റെ വീഴ്ചയാണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.

കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലവ് ജിഹാദ് അടക്കമുള്ള അതിക്രമങ്ങള്‍ക്ക് നേരെ സംസ്ഥാന സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്.

താന്‍ പൊലീസ് ഉദ്യോഗസ്ഥയായിരുന്നിട്ടുപോലും തനിക്കെതിരെയുണ്ടായ അനീതി ചോദ്യം ചെയ്യാന്‍ താന്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നും ഇതാണ് കേരളത്തിലെ അവസ്ഥയെന്നും ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ പറഞ്ഞിരുന്നു.

Content Highlight: Pure nonsense, an attempt to insult Kerala; AA Rahim on R. Sreelekha’s love jihad allegation




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related