28
August, 2026

A News 365Times Venture

28
Friday
August, 2026

A News 365Times Venture

പൊതു ഇടങ്ങളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുത്; ആഘോഷങ്ങള്‍ അതിര് കടക്കരുത്- സമസ്ത കാന്തപുരം വിഭാഗം

Date:

പൊതു ഇടങ്ങളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുത്; ആഘോഷങ്ങള്‍ അതിര് കടക്കരുത്: സമസ്ത കാന്തപുരം വിഭാഗം

മലപ്പുറം: ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് സമസ്ത കാന്തപുരം വിഭാഗം. അന്യപുരുഷന്മാര്‍ക്കിടയിലോ വേദിയിലോ പൊതു ഇടത്തിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ പ്രസ്താവനയില്‍ പറയുന്നു.

നബിദിനാഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാര്‍ത്താ കുറിപ്പായാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. നബി ദിനത്തെ പരാമര്‍ശിച്ചുകൊണ്ട് ഇസ്‌ലാമികമല്ലാത്ത ആഘോഷ രീതികള്‍ കൊണ്ടുവരാന്‍ പാടില്ലെന്നും പത്രകുറിപ്പില്‍ പറയുന്നു.

‘ഇസ്‌ലാമികആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണം. ഇത്തരം പരിപാടികള്‍ തികച്ചും ഇസ്ലാമിക മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ മഹല്ല് ഭാരവാഹികളും പള്ളി, മദ്റസ, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ നേതൃത്വവും പ്രത്യേക ജാഗ്രത പുലര്‍ത്തണം,’ എ.പി അബൂബക്കര്‍ മുസല്യാര്‍ പറയുന്നു.

ഇസ്‌ലാമിക മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവന്‍ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും വരുതലമുറയിലേക്ക് സന്മാര്‍ഗീയമായ മാതൃകകള്‍ പകര്‍ന്നു നല്‍കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Women should not be displayed in public spaces; celebrations must not cross limits: Samastha Kanthapuram faction.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related