4
April, 2026

A News 365Times Venture

4
Saturday
April, 2026

A News 365Times Venture

എല്ലാ സീമകളും ലംഘിക്കുന്ന ഹീനമായ സൈബര്‍ ആക്രമണം നടക്കുന്നെന്ന് വീണാ ജോര്‍ജ്; പരാതി നല്‍കി സി.പി.ഐ.എം

Date:

എല്ലാ സീമകളും ലംഘിക്കുന്ന ഹീനമായ സൈബര്‍ ആക്രമണം നടക്കുന്നെന്ന് വീണാ ജോര്‍ജ്; പരാതി നല്‍കി സി.പി.ഐ.എം

ആറന്മുള: സൈബറിടങ്ങളില്‍ തനിക്കെതിരെ ഹീനവും ക്രൂരവുമായ ആക്രമണമാണ് നടക്കുന്നതെന്ന് ആറന്മുളയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്.

ലൈംഗിക ചുവ കലര്‍ന്നതും അപമാനിക്കുന്നതുമായ തരത്തിലുള്ള കമന്റുകളാണ് തന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്ക് കീഴെ വരുന്നത്. ഒരു വ്യക്തിക്കെതിരെയും ഇത്തരം അതിക്രമം ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

പാര്‍ട്ടിയുടെ തീരുമാന പ്രകാരം പരാതി നല്‍കിയിട്ടുണ്ട്. ചീഫ് ഇലക്ട്രല്‍ ഏജന്റായ ഓമല്ലൂര്‍ ശങ്കരന്‍ ജില്ലാ കലക്ടര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ തന്നെ പോസ്റ്റുകള്‍ക്ക് താഴെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എല്ലാ സീമകളും ലംഘിച്ചാണ് പിന്നീടുള്ള ദിവസങ്ങളില്‍ കമന്റുകള്‍ വന്നത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായാണ് പരാതി നല്‍കിയതെന്നും വീണാ ജോര്‍ജ് പറഞ്ഞു.

വീണാ ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ രീതിയില്‍ പ്രചരണം നടക്കുന്നുവെന്ന് കാണിച്ചാണ് എല്‍.ഡി.എഫിന്റെ പരാതി.

സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. പൊതുസമൂഹത്തിന് മുന്നിലുള്ള പ്രതിച്ഛായ തകര്‍ക്കുക, വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ സംഘടിത ആക്രമണം.

ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും സൈബര്‍ നിയമങ്ങള്‍ പ്രകാരവും കുറ്റകരമാണെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Content Highlight: Veena George says a heinous cyber attack is taking place that violates all boundaries; CPI(M) files complaint




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related