13
April, 2026

A News 365Times Venture

13
Monday
April, 2026

A News 365Times Venture

സൈനിക ഫണ്ടിന്റെ 70% വും അമേരിക്കയ്ക്ക് നല്‍കുന്ന കാലം കഴിഞ്ഞു; ഇനി ബാഹ്യവിപണികളെ ആശ്രയിക്കില്ലെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി

Date:



World


‘സൈനിക ഫണ്ടിന്റെ 70% വും അമേരിക്കയ്ക്ക് നല്‍കുന്ന കാലം കഴിഞ്ഞു; ഇനി ബാഹ്യവിപണികളെ ആശ്രയിക്കില്ലെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി

ഇസ്താംബുള്‍: സൈനിക ചെലവുകള്‍ക്കും സംഭരണത്തിനുമായി അമേരിക്കയെ ദീര്‍ഘകാലമായി ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുകയാണെന്ന് കാനഡ.

പ്രതിരോധ മേഖലയ്ക്കായി ചിലവഴിക്കുന്ന ഓരോ ഡോളറിന്റെയും 70 സെന്റ് യു.എസിലേക്ക് അയച്ചിരുന്ന കാലം കഴിഞ്ഞുവെന്നും, ഇനി മുതല്‍ ആഭ്യന്തര വ്യവസായത്തിന് മുന്‍ഗണന നല്‍കുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു.

മോണ്‍ട്രിയലില്‍ നടന്ന ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

കാനഡയുടെ സാമ്പത്തിക പരമാധികാരത്തിനും ദേശീയ ഐക്യത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഭാവി പദ്ധതികളുടെ രൂപരേഖയും കാര്‍ണി അവതരിപ്പിച്ചു.

‘കനേഡിയന്‍ സ്റ്റീല്‍, കനേഡിയന്‍ അലുമിനിയം, കനേഡിയന്‍ തടി, കനേഡിയന്‍ തൊഴിലാളികള്‍ എന്നിവ ഉപയോഗിച്ച് ഞങ്ങള്‍ കാനഡയെ ശക്തമായി കെട്ടിപ്പടുക്കാന്‍ പോകുന്നു,’ അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റിന്റെ ‘കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക’ എന്ന നയം രാജ്യവ്യാപകമായി പ്രാദേശിക സമൂഹങ്ങളെ ശക്തിപ്പെടുത്താനും ബാഹ്യ വിപണികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ ഏര്‍പ്പെടുത്തിയ താരിഫുകള്‍ ഉള്‍പ്പെടെ വാഷിങ്ടണുമായി വര്‍ദ്ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങളെക്കുറിച്ചും പ്രസംഗത്തില്‍ കാര്‍ണി പരാമര്‍ശിച്ചു.

ട്രംപ് ഏര്‍പ്പെടുത്തിയ നികുതികള്‍ വലിയ പ്രശ്‌നമാണ്. എന്നാല്‍ ലോകം ഇപ്പോള്‍ കടന്നുപോകുന്ന മോശം അവസ്ഥയില്‍ കാനഡയിലെ ജനങ്ങള്‍ ഐക്യത്തോടെ മുന്നോട്ട് പോകുന്നതാണ് അതിലും വലിയ കാര്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നിലവില്‍ കാനഡയുടെ സൈനിക മൂലധന ചെലവിന്റെ ഏകദേശം 70 ശതമാനവും യു.എസ് വിതരണക്കാര്‍ക്കാണ് പോകുന്നത്. ഇത് മാറ്റുന്നതിനായി കാനഡ ഒരു പുതിയ പ്രതിരോധ വ്യാവസായിക തന്ത്രവും ആവിഷ്‌കരിച്ചിട്ടുണ്ട്:

അതിലൊന്നാണ് ആഭ്യന്തര കരാറുകള്‍. പ്രതിരോധ കരാറുകളുടെ 70 ശതമാനവും ആഭ്യന്തര സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് ഇത്.

മറ്റൊന്ന് കയറ്റുമതി വൈവിധ്യവല്‍ക്കരണമാണ്. നിലവില്‍ പ്രതിരോധ കയറ്റുമതിയുടെ 69 ശതമാനവും യു.എസിലേക്കും മറ്റ് ‘ഫൈവ് ഐസ്’ പങ്കാളികളിലേക്കുമാണ് പോകുന്നത്. (അമേരിക്ക,യു.കെ, ഓസ്ട്രേലിയ ന്യൂസിലന്‍ഡ്). എന്നാല്‍ അടുത്ത ദശകത്തില്‍ യു.എസ് ഇതര കയറ്റുമതി ഇരട്ടിയാക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്.

പ്രതിരോധ വ്യവസായ വരുമാനം 240 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കാനും പ്രതിരോധ കയറ്റുമതി 50 ശതമാനം ഉയര്‍ത്താനും ഈ മേഖലയില്‍ 125,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തിന് പദ്ധതിയുണ്ട്. അതിനൊപ്പം പ്രതിരോധ ഗവേഷണ-വികസന നിക്ഷേപം 85 ശതമാനം വര്‍ദ്ധിപ്പിക്കും.

യു.എസിനെ മറികടന്ന് ആഗോള പങ്കാളിത്തം വികസിപ്പിക്കാനാണ് കാനഡയുടെ നീക്കം. ഇതിന്റെ ഭാഗമായി റഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങളുമായി അടുത്ത സഹകരണം ഉറപ്പാക്കും. കൂടാതെ, 2025-26 സാമ്പത്തിക വര്‍ഷത്തോടെ നാറ്റോയുടെ രണ്ട് ശതമാനം പ്രതിരോധ ചെലവ് എന്ന ലക്ഷ്യം വിചാരിക്കുന്നതിലും നേരത്തെ കാനഡ കൈവരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlight: The days of our military sending 70 cents of every dollar to US are over’: Canada PM vows end to US reliance

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം മറയ്ക്കാന്‍ രാഹുല്‍ ബി.ജെ.പിയെ വിമര്‍ശിക്കുന്നു: ഫഡ്‌നാവിസ്

ന്യൂദല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി...