18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

വാല്‍പ്പാറ അപകടം- വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടം, കുടുംബങ്ങളുടെ ദുഃഖത്തില്‍  പങ്കുചേരുന്നു; അനുശോചിച്ച് മുഖ്യമന്ത്രി

Date:



Kerala News


വാല്‍പ്പാറ അപകടം: വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടം, കുടുംബങ്ങളുടെ ദുഃഖത്തില്‍  പങ്കുചേരുന്നു; അനുശോചിച്ച് മുഖ്യമന്ത്രി

 

തിരുവനന്തപുരം: വാല്‍പ്പാറയില്‍ മിനി വാന്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

സംഭവം ഏറെ ദുഃഖകരമാണെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

പരിക്കേറ്റവര്‍ക്ക് ആവശ്യമെങ്കില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വാല്‍പ്പാറയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനപകടത്തില്‍ യാത്രികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണ്. മലപ്പുറം ജില്ലയിലെ സ്‌കൂള്‍ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. അവരുടെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

പരിക്കേറ്റവര്‍ക്ക് ആവശ്യമെങ്കില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കും.

അതേസയം, അപകടത്തില്‍ മരണസംഖ്യ പത്തായി ഉയര്‍ന്നു. മലപ്പുറം പെരിന്തല്‍മണ്ണ പാങ്ങ് പാറമ്മല്‍ ജി.എല്‍.പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ആണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ടൂറിസ്റ്റ് വാന്‍ പൂര്‍ണമായും തകര്‍ന്നു.

40 ഹെയര്‍പിന്‍ വളവുകളുള്ള വഴിയിലൂടെ മടങ്ങുമ്പോള്‍ പതിമൂന്നാം വളവില്‍ വെച്ച് വാന്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് താഴേയ്ക്ക് മറിയുകയായിരുന്നു. അപകടത്തില്‍ എട്ടുപേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അപകടം നടന്ന ഉടന്‍ തന്നെ തമിഴ്‌നാട് പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. മിനിവാന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Content Highlight: Chief Minister Pinarayi Vijayan expresses condolences over Valparai accident

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബാലാകോട്ടിലെയും നോട്ട് നിരോധനത്തിലെയും സിന്ദൂറിലേയും ആ മജീഷ്യന്‍ ഒടുവില്‍ കൈയോടെ പിടിക്കപ്പെട്ടു: മോദിക്കെതിരെ രാഹുല്‍

ന്യൂ ദൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസവും വനിതാസംവരണ, മണ്ഡല പുനർനിർണായ...