20
April, 2026

A News 365Times Venture

20
Monday
April, 2026

A News 365Times Venture

ഭീകരവാദത്തിന്റെ മാനുഷിക വില; പഹല്‍ഗാം ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പാകിസ്ഥാനെതിരെ ക്യാപിറ്റോള്‍ ഹില്ലില്‍ പ്രദര്‍ശനം നടത്താനൊരുങ്ങി ഇന്ത്യന്‍ എംബസി

Date:

ഭീകരവാദത്തിന്റെ മാനുഷിക വില; പഹല്‍ഗാം ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പാകിസ്ഥാനെതിരെ ക്യാപിറ്റോള്‍ ഹില്ലില്‍ പ്രദര്‍ശനം നടത്താനൊരുങ്ങി ഇന്ത്യന്‍ എംബസി

വാഷിങ്ടണ്‍: ക്യാപിറ്റോള്‍ ഹില്ലില്‍ പ്രദര്‍ശനം സംഘടിപ്പിക്കാനൊരുങ്ങി യു.എസിലെ ഇന്ത്യന്‍ എംബസി.

പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ഉയര്‍ത്തിക്കാട്ടുന്നതിനും ഓപ്പറേഷന്‍ സിന്ദൂറില്‍ കലാശിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 28ന് ആരംഭിച്ച ഇറാനെതിരാായ ഇസ്രഈല്‍-യു.എസ് സംയുക്താക്രമണത്തില്‍ സമാധാന നിര്‍മാതാവായി പാകിസ്ഥാന്‍ സ്വയം അവതരിപ്പിക്കുന്ന സമയത്തായിരിക്കും പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം.

‘ഭീകരതയുടെ മനുഷ്യ ചെലവ്’ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര ഉദ്ഘാടനം ചെയ്യും.

2025 ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസരന്‍ താഴ്‌വരയിലായിരുന്നു ഭീകരാക്രമണം നടന്നത്.
വിനോദസഞ്ചാരികള്‍ക്ക് നേരെ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള സംഘടനകളില്‍ നിന്നുള്ള തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെടുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാകിസ്ഥാന്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോഴും ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് സമാനമായ ഒരു പ്രദര്‍ശനം നടത്തിയിരുന്നു.

1993ലെ മുംബൈ സ്ഫോടന പരമ്പര, 2008-ലെ മുംബൈ ആക്രമണം, ഉറി, പുല്‍വാമ ആക്രമണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഡിജിറ്റല്‍ തെളിവുകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടും. പാകിസ്ഥാന്റെ നിലപാടിനെതിരെ ആഗോള പിന്തുണ ഉറപ്പാക്കാനാണ് പ്രദര്‍ശനം വഴിയുള്ള ഇന്ത്യുടെ ശ്രമം.

Content Highlight: Human cost of terrorism; Indian Embassy plans to hold exhibition against Pakistan at Capitol Hill on first anniversary of Pahalgam attack




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അമേരിക്കയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി; യു.എസ് കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം

ടെഹ്റാന്‍: ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം നടത്തിയ...