25
April, 2026

A News 365Times Venture

25
Saturday
April, 2026

A News 365Times Venture

ഡയാലിസിസ് സാമഗ്രികളുമായി പോയ കപ്പല്‍ യു.എസ് പിടിച്ചെടുത്തു- അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഇറാന്‍

Date:



World


ഡയാലിസിസ് സാമഗ്രികളുമായി പോയ കപ്പല്‍ യു.എസ് പിടിച്ചെടുത്തു: അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഇറാന്‍

ടെഹ്‌റാന്‍: മെഡിക്കല്‍ ഉപകരണങ്ങളുമായി പോവുകയായിരുന്ന ഇറാന്റെ വാണിജ്യ കപ്പല്‍ ഒമാന്‍ കടലില്‍ വെച്ച് യു.എസ് സേന നിയമവിരുദ്ധമായി പിടിച്ചെടുത്തതായി ഇറാന്‍. ഐക്യരാഷ്ട്രസഭയിലാണ് ഇറാന്‍ വിഷയത്തെ ശക്തമായി അപലപിച്ചത്.

ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ഇറാന്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 19നാണ് സംഭവം നടന്നത്. ‘ടോസ്‌ക’ എന്ന ഇറാന്റെ വാണിജ്യ കപ്പലിനെയാണ് യു.എസ് സേന ആക്രമിക്കുകയും പിടിച്ചെടുക്കുകയും ചെയ്തതെന്ന് ഇറാന്‍ പറയുന്നു.

വൃക്കരോഗികള്‍ക്ക് ആവശ്യമായ ഡയാലിസിസ് സാമഗ്രികളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പല്‍ പിടിച്ചെടുത്തതിന് പുറമെ അതിലെ ജീവനക്കാരെ യു.എസ് ബന്ദികളാക്കിയതായും ഇറാന്‍ ദൗത്യസംഘം പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലും ഇറാന്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.

യു.എസ് നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും, ആക്രമണ നിരോധന കരാറുകളുടെയും, മനുഷ്യാവകാശങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. ജീവന്‍രക്ഷാ മരുന്നുകളും ഉപകരണങ്ങളും തടഞ്ഞുവെക്കുന്നതിലൂടെ സിവിലിയന്‍മാരുടെ ആരോഗ്യത്തിനും നിലനില്‍പ്പിനും നേരിട്ട് ഭീഷണി ഉയര്‍ത്തുകയാണ് യു.എസ് ചെയ്തത്.

ഈ നിര്‍ബന്ധിതവും നിയമവിരുദ്ധവുമായ പ്രവൃത്തി നാവിഗേഷന്‍ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുന്നതിനൊപ്പം, ചികിത്സ കാത്തിരിക്കുന്ന ദുര്‍ബലരായ രോഗികളെ കൂടി അപകടത്തിലാക്കുകയാണ്.

ഈ ക്രൂരമായ നടപടിക്ക് പിന്നിലുള്ള കുറ്റവാളികള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഉത്തരവാദിത്തം പറയണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഈ ആഴ്ച ആദ്യം തന്നെ ഇറാന്‍ ദൗത്യസംഘം യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റിനും ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്നാണ് ഇറാന്റെ ആവശ്യം.

സംഭവത്തെക്കുറിച്ച് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക്, കപ്പലിലുണ്ടായിരുന്ന സാധനങ്ങളെക്കുറിച്ച് യു.എന്നിന് നിലവില്‍ ഔദ്യോഗികമായ പ്രത്യേക വിവരങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ മേഖലയിലെ നിലവിലെ സാഹചര്യത്തില്‍ യു.എന്‍ ആശങ്ക പ്രകടിപ്പിച്ചു.

‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും യു.എസും കടലിടുക്കില്‍ കപ്പലുകള്‍ തുടര്‍ച്ചയായി പരസ്പരം പിടിച്ചെടുക്കുന്നത് ഞങ്ങളില്‍ വലിയ ആശങ്കയുണ്ടാക്കുന്നു,’ ഡുജാറിക് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് തുടര്‍ച്ചയായി അടച്ചിടുന്നത് ഇറാനിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വലിയ മാനുഷിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും, കപ്പല്‍ ഗതാഗതത്തിനായി കടലിടുക്ക് ഉടന്‍ പൂര്‍ണമായി തുറന്നുകാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയില്‍ യു.എസും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. മെഡിക്കല്‍ സാമഗ്രികള്‍ തടഞ്ഞുവെച്ചുവെന്ന ഇറാന്റെ ആരോപണത്തിനെതിരെ നിലവില്‍ യു.എസ് പ്രതികരിച്ചിട്ടില്ല.

Content Highlight: Iran condemns ‘illegal’ US seizure of vessel allegedly carrying dialysis supplies




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കണ്ണൂരിലില്‍ മഹിളാ മോര്‍ച്ചാ ജില്ലാ കമ്മിറ്റിയംഗത്തെ കഴുത്തറുത്ത് കൊന്ന് മകന്‍; സ്റ്റേഷനിലെത്തി കീഴടങ്ങി

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി മകന്‍....