25
April, 2026

A News 365Times Venture

25
Saturday
April, 2026

A News 365Times Venture

ചെറിയപ്രായത്തിലെ മദ്യപാനം, പൊതുസ്ഥലത്ത് മൂത്രമൊഴിക്കല്‍; അറ്റ്ലാന്റിക്കിനെതിരായ മാനനഷ്ടക്കേസിന് പിന്നാലെ എഫ്.ബി.ഐ ഡയറക്ടറുടെ പഴയ അറസ്റ്റ് വിവരങ്ങള്‍ പുറത്ത്

Date:



World


ചെറിയപ്രായത്തിലെ മദ്യപാനം, പൊതുസ്ഥലത്ത് മൂത്രമൊഴിക്കല്‍; അറ്റ്ലാന്റിക്കിനെതിരായ മാനനഷ്ടക്കേസിന് പിന്നാലെ എഫ്.ബി.ഐ ഡയറക്ടറുടെ പഴയ അറസ്റ്റ് വിവരങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ഡയറക്ടറും ട്രംപിന്റെ വിശ്വസ്തനുമായ കാഷ് പട്ടേല്‍ സ്വന്തം ഭൂതകാലത്തെ കുറിച്ചും വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ പൊതുസ്ഥലത്ത് മദ്യപിച്ച് അറസ്റ്റിലായതിനെ കുറിച്ചും കുറ്റംസമ്മതം നടത്തിയ പഴയ കത്തുകള്‍ പുറത്ത്.

കാഷ് പട്ടേലിന്റെ മദ്യപാനശീലങ്ങളെയും ഭൂതകാലത്തെ കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ അമേരിക്കന്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാകുമ്പോഴാണ് ഈ കത്തുകള്‍ കൂടി പുറത്തുവരുന്നത്.

തനിക്കെതിരെ ഉയര്‍ന്ന ‘അമിത മദ്യപാന’ ആരോപണങ്ങളില്‍ ‘ദി അറ്റ്ലാന്റിക്’ മാഗസിനെതിരെ പട്ടേല്‍ 250 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണ്, അദ്ദേഹം മുമ്പ് രണ്ട് തവണ അറസ്റ്റിലായ വിവരം ‘ദി ഇന്റര്‍സെപ്റ്റ്’ പുറത്തുവിട്ടത്.

ഫ്ലോറിഡ ബാര്‍ ഡിസ്‌ക്ലോഷര്‍ സ്റ്റേറ്റ്മെന്റിന്റെ ഭാഗമായി പട്ടേല്‍ തന്നെ എഴുതിയ കത്തുകളാണ് ഇന്റര്‍സെപ്റ്റ് പുറത്തുവിട്ടത്. പബ്ലിക് ഡിഫന്‍ഡറായി ജോലി ചെയ്തിരുന്ന സമയത്ത് തന്റെ തൊഴിലുടമയ്ക്ക് നല്‍കിയ വിശദീകരണത്തിലാണ് രണ്ട് അറസ്റ്റുകളെക്കുറിച്ച് പട്ടേല്‍ സമ്മതിച്ചിട്ടുള്ളത്.

റിച്ച്മണ്ട് സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ ഒരു ബാസ്‌ക്കറ്റ്ബോള്‍ മത്സരത്തിനിടെയായിരുന്നു ആദ്യ സംഭവം. 21 വയസ്സ് തികയുന്നതിന് മുമ്പ് പൊതുസ്ഥലത്ത് മദ്യപിച്ചതിനെത്തുടര്‍ന്ന് ക്യാമ്പസ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കളിസ്ഥലത്തുനിന്ന് പുറത്താക്കുകയും ചെയ്തു.

പേസ് യൂണിവേഴ്സിറ്റിയില്‍ നിയമവിദ്യാര്‍ത്ഥിയായിരിക്കെ ന്യൂയോര്‍ക്ക് സിറ്റിയിലായിരുന്നു രണ്ടാമത്തെ അറസ്റ്റ്. ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷം വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനാണ് പൊലീസ് പട്ടേലിനെയും സംഘത്തെയും പിടികൂടിയത്.

‘ഈ സംഭവങ്ങള്‍ എന്റെ പതിവ് പെരുമാറ്റത്തെ പ്രതിനിധീകരിക്കുന്നില്ല’ എന്നും ഇതൊരു സാധാരണ സംഭവം മാത്രമായി കാണണമെന്നും പട്ടേല്‍ അന്ന് ബോര്‍ഡിനോട് അപേക്ഷിച്ചിരുന്നു.

എനിക്ക് 21 വയസ്സ് തികയാത്ത സമയമായിരുന്നു അത്. സ്റ്റേഡിയത്തില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍, പൊതുസ്ഥലത്ത് മദ്യപിച്ചു എന്ന കുറ്റത്തിന് ഓഫീസര്‍ എന്നെ അറസ്റ്റ് ചെയ്തു.’

‘നിയമ വിദ്യാര്‍ത്ഥിയായിരിക്കെ സുഹൃത്തുക്കളോടൊപ്പം ചില പ്രാദേശിക ബാറുകളില്‍ പോയി മദ്യപിച്ചിരുന്നു. തിരികെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ, ഞങ്ങള്‍ പൊതുവഴിയില്‍ മൂത്രമൊഴിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിന് സാധിക്കുന്നതിന് മുമ്പ് തന്നെ പൊലീസ് എത്തി ഞങ്ങളെ തടയുകയും പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാര്‍ ബോര്‍ഡ് ഇവയെ തികച്ചും ഒറ്റപ്പെട്ട സംഭവങ്ങളായി പരിഗണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ ഭാഗത്തുനിന്നുണ്ടായ ഈ അനുചിതമായ പെരുമാറ്റത്തിന് ബോര്‍ഡിനോടും സമൂഹത്തോടും ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.’ പട്ടേല്‍ കത്തില്‍ പറഞ്ഞു.

വാഷിങ്ടണ്‍ ഡി.സിയിലെയും ലാസ് വെഗാസിലെയും പ്രൈവറ്റ് ക്ലബ്ബുകളില്‍ പട്ടേല്‍ ബോധം മറയുന്നതുവരെ മദ്യപിക്കാറുണ്ടെന്നായിരുന്നു ‘ദി അറ്റ്ലാന്റിക്’ റിപ്പോര്‍ട്ട് ചെയ്തത്.

പട്ടേലിന്റെ മദ്യപാനം ഗവണ്‍മെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുവെന്നും, ലഹരി മൂലം അദ്ദേഹത്തെ രാവിലെ എഴുന്നേല്‍പ്പിക്കാന്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പാടുപെടാറുണ്ടെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ട് തീര്‍ത്തും തെറ്റാണെന്ന് പറഞ്ഞ പട്ടേല്‍, തന്റെ പ്രതിച്ഛായ മോശമാക്കിയതിന് ദി അറ്റ്‌ലാന്റിക് മാഗസിനെതിരെ 250 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. എന്നാല്‍, തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായും കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായും അറ്റ്ലാന്റിക്കിലെ സാറ ഫിറ്റ്സ്പാട്രിക് വ്യക്തമാക്കി.

പട്ടേലിന്റെ മദ്യപാനശീലങ്ങള്‍ അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയായിരുന്നു. ഈ വര്‍ഷം ആദ്യം ഇറ്റലിയില്‍ നടന്ന വിന്റര്‍ ഒളിമ്പിക്സില്‍ അമേരിക്കന്‍ ഹോക്കി ടീം സ്വര്‍ണ്ണ മെഡല്‍ നേടിയപ്പോള്‍, ലോക്കര്‍ റൂമില്‍ വെച്ച് പട്ടേല്‍ ബിയര്‍ കുടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ എഫ്.ബി.ഐയുടെ ജെറ്റ് വിമാനം ഇറ്റലി യാത്രയ്ക്കായി ഉപയോഗിച്ചു എന്ന വിമര്‍ശനവും ഇതിനൊപ്പം ഉയര്‍ന്നു. കാഷ് പട്ടേലിന്റെ മദ്യപാനത്തെക്കുറിച്ച് റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും എഫ്.ബി.ഐ ഡയറക്ടര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. താനും ട്രംപും ‘എന്നത്തേതും പോലെ ഇന്നും ശക്തരാണ്’ എന്നാണ് പട്ടേലും പ്രതികരിച്ചത്.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റും പട്ടേലിനെ പ്രതിരോധിച്ച് രംഗത്തെത്തിയിരുന്നു. ‘എഫ്.ബി.ഐ ഡയറക്ടറില്‍ പ്രസിഡന്റിന് ഇപ്പോഴും പൂര്‍ണ്ണ വിശ്വാസമുണ്ട്. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക്, പ്രത്യേകിച്ച് കൊലപാതക നിരക്ക് 125 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിക്കാന്‍ സഹായിച്ച എഫ്.ബി.ഐയിലെ ഉദ്യോഗസ്ഥരുടെ ശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദിയുള്ളവനാണ്,’ ലീവിറ്റ് പറഞ്ഞു.

പട്ടേലിന്റെ പഴയകാല അറസ്റ്റുകള്‍ ഔദ്യോഗിക നിയമനത്തിന് മുമ്പ് തന്നെ പരിശോധിക്കപ്പെട്ടതാണെന്നും ഈ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി.

Content Highlight: public intoxication and public urination, FBI Director’s old arrest details surface following defamation lawsuit against The Atlantic

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കണ്ണൂരിലില്‍ മഹിളാ മോര്‍ച്ചാ ജില്ലാ കമ്മിറ്റിയംഗത്തെ കഴുത്തറുത്ത് കൊന്ന് മകന്‍; സ്റ്റേഷനിലെത്തി കീഴടങ്ങി

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി മകന്‍....