29
April, 2026

A News 365Times Venture

29
Wednesday
April, 2026

A News 365Times Venture

ഇങ്ങനെയാണ് അവര്‍ തെരഞ്ഞെടുപ്പ് ജയിക്കുന്നത്; തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന് ബി.ജെ.പി

Date:



national news


‘ഇങ്ങനെയാണ് അവര്‍ തെരഞ്ഞെടുപ്പ് ജയിക്കുന്നത്’; തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന് ബി.ജെ.പി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടിങ് മെഷീനില്‍ തട്ടിപ്പ് കാണിച്ചെന്ന ആരോപണവുമായി ബി.ജെ.പി. ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ ഫാള്‍ട്ടയില്‍ നിരവധി പോളിങ് സ്‌റ്റേഷനുകളില്‍ തങ്ങളുടെ ചിഹ്നം ടേപ്പ് ഉപയോഗിച്ച് മറച്ചുവെന്നാണ് ബി.ജെ.പി ആരോപണം.

ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവും ഭവാനിപൂര്‍, നന്ദിഗ്രാം മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സുവേന്ദു അധികാരി പറഞ്ഞു. ഇതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടെക്‌നിക്കെന്നും ഇങ്ങനെയാണ് അവര്‍ തെരഞ്ഞെടുപ്പ് ജയിക്കുന്നതെന്നും അധികാരി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുതിര്‍ന്ന നേതാവ് ഭൂപേന്ദ്ര യാദവുമായും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും, ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും അധികാരി പറഞ്ഞു.

ബി.ജെ.പിയുടെ ഐ.ടി സെല്‍ ഇതിനോടകം സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിച്ചിട്ടുണ്ട്. ഡയമണ്ട് ഹാര്‍ബര്‍ മോഡല്‍ എന്ന വിശേഷണത്തോടെയാണ് ഇവര്‍ വീഡിയോ പങ്കുവെക്കുന്നത്.

വോട്ടര്‍മാര്‍ക്ക് ബി.ജെ.പിയെന്ന ഓപ്ഷന്‍ കാണാതിരിക്കാനാണ് ഇത്തരത്തില്‍ ചിഹ്നം ടേപ്പ് ഉപയോഗിച്ച് മറച്ചതെന്ന് ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

ഈ സ്ഥലങ്ങളില്‍ റീ പോളിങ് വേണമെന്നും മാളവ്യ ആവശ്യപ്പെട്ടു.

ഈ സംഭവം സസൂക്ഷ്മം പരിശോധിക്കുമെന്നാണ് വെസ്റ്റ് ബംഗാള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞത്.

‘ഇത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പരിശോധിക്കേണ്ടതാണ്. പരിശോധനയില്‍ ഇത് സത്യമെന്ന് തെളിഞ്ഞാല്‍ ഈ ബൂത്തുകളില്‍ തീര്‍ച്ചയായും റീ പോളിങ് നടക്കും,’ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന്, ഏപ്രില്‍ 29ന് നടക്കുന്നത്. കൊല്‍ക്കത്ത, ഹൗറ, നാദിയ, നോര്‍ത്ത് 24 പര്‍ഗാനസ്, സൗത്ത് 24 പര്‍ഗാനസ്, ഹൂഗ്ലി, പൂര്‍വ ബര്‍ധമാന്‍ ജില്ലകളിലെ 142 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുന്നത്.

നേരത്തെ ഏപ്രില്‍ 23ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ മുര്‍ഷിദാബാദ്, പൂര്‍വ മേദിനിപൂര്‍ അടക്കമുള്ള 16 ജില്ലകളിലെ 152 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു.

 

Content highlight: The BJP has accused the Trinamool Congress of rigging voting machines in the West Bengal assembly elections.

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

20,000ത്തോളം പേര്‍ക്ക് വോട്ട് ചെയ്യാനാവാത്തത് നിര്‍ഭാഗ്യകരം; പോസ്റ്റല്‍ വോട്ട് നിഷേധത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് നിഷേധിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ...