9
October, 2026

A News 365Times Venture

9
Friday
October, 2026

A News 365Times Venture

റെജിനഗറിലെ ഒരു ബൂത്തില്‍ വോട്ടര്‍മാര്‍ 772; ബി.ജെ.പിക്ക് ലഭിച്ചത് 909 വോട്ട്: ഇത് വിശദീകരിക്കാന്‍ നോര്‍ത്ത് കൊറിയക്ക് പോലും പറ്റില്ലെന്ന് അഭിഷേക് ബാനര്‍ജി

Date:

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന റെജിനഗറിലെ ഒരു ബൂത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരേക്കാള്‍ കൂടുതലാണ് ബി.ജെ.പിക്ക് ലഭിച്ച വോട്ടുകളെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. റെജിനഗറിലെ 109-ാം നമ്പര്‍ ബൂത്തിലാണ് ഇത്തരത്തില്‍ പൊരുത്തക്കേടുള്ളതായി ബാനര്‍ജി ആരോപിച്ചത്. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘റെജിനഗറിലെ 109-ാം നമ്പര്‍ ബൂത്തില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ 772 പേരാണ്. ബി.ജെ.പിക്ക് അവിടെ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത് 909 വോട്ടും,’ ബാനര്‍ജി എക്‌സില്‍ കുറിച്ചു. ഉത്തര കൊറിയക്ക് പോലും ഈ തെരഞ്ഞെടുപ്പ് കണക്ക് വിശദീകരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘മിസ്റ്റര്‍ ഗ്യാനേഷ്, എന്തുകൊണ്ടാണ് ഈ ബൂത്ത് അവിടെയുള്ള മൊത്തം വോട്ടര്‍മാരേക്കാള്‍ കൂടുതല്‍ വോട്ട് ഒരു പാര്‍ട്ടിക്ക് വേണ്ടി ഉണ്ടാക്കിക്കൊടുക്കുന്നത്,’ ബാനര്‍ജി ചോദിച്ചു.

സംസ്ഥാനത്തെ റെജിനഗര്‍, നന്ദിഗ്രാം മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നാണ് (ഒക്ടോബര്‍ ഒമ്പത്, വെള്ളി) പുറത്ത് വന്നത്. റണ്ട് നിയമസഭാമണ്ഡലങ്ങളിലും ബി.ജെ.പി വിജയിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ ഒക്ടോബര്‍ ആറിനായിരുന്നു രണ്ടിടത്തും വോട്ടെടുപ്പ് നടന്നത്. ഇതിനായി കേന്ദ്ര സേനയെ വിന്യസിച്ചിരുന്നു. ഇരു മണ്ഡലങ്ങളിലും ഏകദേശം 78 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ജനത ഉന്നയന്‍ പാര്‍ട്ടി (എ.ജെ.യു.പി) നേതാവ് ഹുമയൂണ്‍ കബീറാണ് റെജിനഗറിലും മറ്റൊരു മണ്ഡലമായ നൗഡയിലും വിജയിച്ചിരുന്നത്. നൗഡ മാത്രം ഹുമയൂണ്‍ കബീര്‍ നിലനിര്‍ത്തിയതോടെ റെജി നഗറില്‍ സീറ്റ് ഒഴിവ് വരികയായിരുന്നു.

ഹുമയൂണ്‍ കബീറിന്റെ മകന്‍ ഗോലം നബി ആസാദാണ് റെജിനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എ.ജെ.യു.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. എന്നാല്‍ ബി.ജെ.പിയുടെ സഖാരവ് സര്‍ക്കാരിനോട് അദ്ദേഹം പരാജയപ്പെട്ടു. 65നും 70നും ഇടയില്‍ ശതമാനം മുസ്‌ലിം വോട്ടര്‍മാരുള്ള മണ്ഡലമാണ് റെജി നഗര്‍. മണ്ഡലത്തില്‍ 63.14 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി സഖാരവ് സര്‍ക്കാര്‍ ജയിച്ചത്. 26.29 ശതമാനം മാത്രം വോട്ടുകളാണ് ഗോലാം നബി ആസാദിന് നേടാനായത്.

നന്ദിഗ്രാമില്‍ 1,06,513 വോട്ടുകളുടെയും മുസ്ലീം ഭൂരിപക്ഷമുള്ള റെജിനഗറില്‍ 55,583 വോട്ടുകളുടെയും വലിയ ഭൂരിപക്ഷം ബിജെപി നേടി.

അതേസമയം, രണ്ട് മണ്ഡലങ്ങളിലും ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്‌തെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി അവകാശപ്പെട്ടു. ‘റെജിനഗര്‍, നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയില്‍ ഒരു സുഹൃത്തിനെ കണ്ടെത്തിയ ന്യൂനപക്ഷ വിഭാഗം വന്‍തോതില്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്തു,’ എന്നായിരുന്നു സുവേന്ദുവിന്റെ അവകാശവാദം.

റെജിനഗറില്‍ ഏകദേശം 60 ശതമാനവും നന്ദിഗ്രാമില്‍ 80 ശതമാനവും മുസ്‌ലിം വോട്ടുകള്‍ ബി.ജെ.പി നേടിയെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതം 60 ശതമാനത്തിലധികം കടക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.’ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാന്‍ പ്രവചിച്ച ഫലങ്ങളെല്ലാം യാഥാര്‍ത്ഥ്യമായി,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Mr. Gyanesh Kumar, how does a booth produce more votes for one party than its entire electorate?: Abhishek Banerjee

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related