1
May, 2026

A News 365Times Venture

1
Friday
May, 2026

A News 365Times Venture

അവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാതിരിക്കട്ടെ; ശത്രുക്കള്‍ ഭയക്കുന്ന ഒരായുധം, അത് അവരുടെ തൊട്ടടുത്തുണ്ട്; മുന്നറിയിപ്പുമായി ഇറാന്‍

Date:



World


അവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാതിരിക്കട്ടെ; ശത്രുക്കള്‍ ഭയക്കുന്ന ഒരായുധം, അത് അവരുടെ തൊട്ടടുത്തുണ്ട്; മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ണമായും വഴിമുട്ടിയതോടെ, പുതിയ സൈനിക മുന്നറിയിപ്പുമായി ഇറാന്‍. ശത്രുക്കള്‍ ഏറെ ഭയപ്പെടുന്നതും അവര്‍ക്ക് ഹൃദയാഘാതം വരെ ഉണ്ടായേക്കാവുന്നതുമായ ഒരു പുതിയ ആയുധം ഇറാന്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഇറാന്റെ നാവിക കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ഷഹ്റാം ഇറാനി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയെയും ഇസ്രഈലിനെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ഈ താക്കീത്.

ഇറാനെതിരായ ആക്രമണത്തിലൂടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിജയം നേടാമെന്ന ശത്രുക്കളുടെ മോഹം അമ്പേ പരാജയപ്പെട്ടെന്ന്
ഷഹ്റാം ഇറാനി പരിഹസിച്ചു.

‘മൂന്ന് ദിവസം മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇറാനെ കീഴടക്കാമെന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ ആ അനുമാനം ഇന്ന് സൈനിക അക്കാദമികളില്‍ ഒരു തമാശയായി മാറിയിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

പുതിയ ആയുധം ശത്രുക്കളുടെ തൊട്ടടുത്ത് തന്നെയുണ്ടെന്നും അത് പ്രയോഗിക്കുമ്പോള്‍ അവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാതിരിക്കട്ടെയെന്ന് താന്‍ പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച സംഘര്‍ഷങ്ങളില്‍ മേഖലയിലെ അമേരിക്കന്‍-ഇസ്രഈല്‍ കേന്ദ്രങ്ങള്‍ക്കെതിരെ ഇറാന്‍ സൈന്യം നൂറിലധികം തവണ തിരിച്ചടി നല്‍കിയതായി കമാന്‍ഡര്‍ ഷഹ്‌റാം ഇറാനി അവകാശപ്പെട്ടു.

യു.എസ് വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണ് നേരെ ഏഴ് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. ഈ ആഘാതത്തെത്തുടര്‍ന്ന് കുറച്ചു കാലത്തേക്ക് വിമാനങ്ങള്‍ വിക്ഷേപിക്കാനോ വ്യോമ പ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിയാത്തവിധം അമേരിക്കന്‍ നാവികസേന തളര്‍ന്നുപോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശക്തമായ മിസൈല്‍ പ്ലാറ്റ്ഫോമുകളും കൂടുതല്‍ ഡിസ്ട്രോയറുകളും വിന്യസിച്ചിട്ടും അമേരിക്കന്‍ സേന നിലവില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ഇറാന്‍ അവകാശപ്പെട്ടു.

അമേരിക്കന്‍ ഉപരോധങ്ങള്‍ക്ക് മറുപടിയായി ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറബിക്കടലില്‍ നിന്നുള്ള പ്രവേശനം ഇറാന്‍ നാവികസേന തടഞ്ഞു.

ഇറാനിയന്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്ന അമേരിക്കന്‍ നടപടിയെ കടല്‍ക്കൊള്ള എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരേക്കാള്‍ മോശമായാണ് അമേരിക്ക പെരുമാറുന്നതെന്നും കപ്പലുകളിലെ ജീവനക്കാരെയും കുടുംബങ്ങളെയും അവര്‍ ബന്ദികളാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ട്രംപ് തള്ളിയതായാണ് സൂചന. ഹോര്‍മുസ് തുറന്ന് പ്രതിസന്ധി പരിഹരിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഇറാന്‍ മുന്നോട്ടുവെച്ചെങ്കിലും ആണവചര്‍ച്ചകളിലേക്ക് കാര്യങ്ങളെത്തണമെന്ന നിലപാടിലാണ് ട്രംപ്.

സമുദ്ര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് വരെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാറ്റിവെക്കണമെന്നായിരുന്നു ഇറാന്റെ ആവശ്യം. എന്നാല്‍ ആണവ പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കണമെന്ന വാഷിങ്ടണിന്റെ നിര്‍ബന്ധം ചര്‍ച്ചകളെ വഴിമുട്ടിച്ചു.

തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിക്കാത്ത പക്ഷം ശത്രുക്കള്‍ക്ക് അവര്‍ ഖേദിക്കുംവിധം പ്രഹരം നല്‍കുമെന്നും രക്തസാക്ഷികള്‍ക്കായി അവസാന തുള്ളി രക്തം വരെ പോരാടുമെന്നും റിയര്‍ അഡ്മിറല്‍ ഇറാനി മുന്നറിയിപ്പ് നല്‍കി.

Content Highlight: Iran to soon unveil a weapon the enemy is ‘deeply afraid of’: Navy commander

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പാത്രങ്ങളും വെള്ളവും കൊണ്ടുവരണം; അമ്പലത്തില്‍ കയറരുത്: ഗുജറാത്തില്‍ ദളിതര്‍ക്ക് വിവേചനം

ജുനഗഡ്: ഗുജറാത്തിലെ ജുനഗഡില്‍ ക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദളിത് വിഭാഗത്തില്‍പ്പെട്ടവരോട് സ്വന്തമായി...