13
May, 2026

A News 365Times Venture

13
Wednesday
May, 2026

A News 365Times Venture

സ്ഥാനാര്‍ത്ഥിത്വം ജനം അംഗീകരിച്ചില്ല; ഇടത് കോട്ടയായ തളിപ്പറമ്പിലും കാലിടറി സി.പി.ഐ.എം

Date:



Kerala


സ്ഥാനാര്‍ത്ഥിത്വം ജനം അംഗീകരിച്ചില്ല; ഇടത് കോട്ടയായ തളിപ്പറമ്പിലും കാലിടറി സി.പി.ഐ.എം

തളിപ്പറമ്പ്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കോട്ടയായിരുന്ന തളിപ്പറമ്പില്‍ പോലും കാലിടറി എല്‍.ഡി.എഫ്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന്റെ മണ്ഡലമാണ് തളിപ്പറമ്പ്. അദ്ദേഹത്തിന്റെ ഭാര്യയായ പി.കെ ശ്യാമള ടീച്ചറാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി.

അവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്തുക്കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയി യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ടി.കെ ഗോവിന്ദനാണ് ലീഡ് ഉയര്‍ത്തുന്നത്.

നിലവില്‍ അദ്ദേഹം വിജയത്തിലേക്ക് അടുക്കുകയാണ്. എം.വി ഗോവിന്ദന്‍ മത്സരിച്ചാല്‍ വിജയിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ സീറ്റ് കയ്യില്‍ നിന്ന് പോവാതിരിക്കാനാണ് പങ്കാളിക്ക് തന്നെ സീറ്റ് നല്‍കിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ വിഷയത്തിലായിരുന്നു ടി.കെ ഗോവിന്ദന്റെ ഇറങ്ങിപ്പോക്ക്.

ഇത് ഇടതിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ തിരിച്ചടി തന്നെയാണ്. എല്‍.ഡി.എഫിന്റെ പ്രത്യേകിച്ച് സി.പി.ഐ.എമ്മിന്റെ ഉറച്ച കോട്ടയായിരുന്നു തളിപ്പറമ്പ്. പതിറ്റാണ്ടുകളായി ഇടതിന് മാത്രം അവസരം നല്‍കിയ മണ്ഡലം.

എന്നാല്‍ പി.കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പാര്‍ട്ടിക്കുളളില്‍ തന്നെ വലിയ എതിര്‍പ്പുണ്ടായിരുന്നു. പിന്നീട് മണ്ഡലം കമ്മിറ്റി സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുകയായിരുന്നു.

2021 ല്‍ 92,870 വോട്ടായിരുന്നു മണ്ഡലത്തില്‍ നിന്നും എം.വി ഗോവിന്ദന്‍ നേടിയത്. എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ റഷീദ് 70, 181 വോട്ടാണ് നേടിയത്. 22, 689 ആയിരുന്നു എം.വി ഗോവിന്ദന്റെ ഭൂരിപക്ഷം.

കോണ്‍ഗ്രസില്‍ അവസാനയൊരു് സ്ഥാനാര്‍ത്ഥി ജയിച്ചത് 1970 ലായിരുന്നു. അന്നത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാ ഗോവിന്ദന്‍ നമ്പ്യാര്‍ക്ക് ലഭിച്ചത് വെറും 909 ന്റെ ഭൂരിപക്ഷമായിരുന്നു.

Content Highlight: People did not accept the candidacy; CPI(M) also stumbled in the left stronghold of Taliparamba




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related