13
May, 2026

A News 365Times Venture

13
Wednesday
May, 2026

A News 365Times Venture

എൻ.ടി.എ പിരിച്ചുവിടണം, രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന് അപമാനം; നീറ്റ് ചോദ്യചോർച്ചയിൽ പ്രതികരിച്ച് പിണറായി വിജയൻ

Date:



Kerala


എൻ.ടി.എ പിരിച്ചുവിടണം, രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന് അപമാനം; നീറ്റ് ചോദ്യചോർച്ചയിൽ പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നതിൽ പ്രതികരണവുമായി പിണറായി വിജയൻ. പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പിരിച്ചുവിടണമെന്നും സർക്കാർ ഏജൻസികൾ പരീക്ഷ നടത്തിപ്പ് ഏറ്റെടുക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ച, കോച്ചിങ് മാഫിയകളുടെ ഇടപെടൽ, അഴിമതി എന്നിവയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അതീവ ആശങ്കാജനകമാണെന്നും ഇത് പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ നീതിപൂർണമായ അവസരങ്ങളെയാണ് കവർന്നെടുക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

സംഭവത്തിൽ സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർ ആരായാലും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പറഞ്ഞ അദ്ദേഹം പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു.

രാജ്യത്തെ 23 ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ ഇന്നലെയായിരുന്നു എൻ.ടി.എ റദ്ദാക്കിയത്. ഒരു കോച്ചിങ് സെന്റർ വിദ്യാർത്ഥികൾക്ക് നൽകിയ മാതൃകാ ചോദ്യപേപ്പറിലെ 130 ചോദ്യങ്ങൾ പരീക്ഷയിലും ആവർത്തിച്ചതാണ് സംശയങ്ങൾക്ക് കാരണമായത്. തുടർന്നുനടത്തിയ അന്വേഷണങ്ങളിൽ തട്ടിപ്പ് പുറത്താക്കുകയായിരുന്നു.

മുമ്പ് എൻ.ടി.എ തന്നെ നടത്തിയ നെറ്റ് പരീക്ഷയും സമാനമായ കാരണങ്ങൾകൊണ്ട് റദ്ദാക്കിയിരുന്നു.

Content Highlight:  it is an insult to the country’s education system; Pinarayi Vijayan responds to NEET question leak




മുഹമ്മദ് നബീല്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related