8
May, 2026

A News 365Times Venture

8
Friday
May, 2026

A News 365Times Venture

നെറ്റ് എക്സാമിന് സംവരണ കട്ട് ; അപേക്ഷിക്കാനാകാതെ അപേക്ഷാർത്ഥികൾ വലയുന്നു

Date:

നെറ്റ് എക്സാമിന് സംവരണ ‘കട്ട്’ ; അപേക്ഷിക്കാനാകാതെ അപേക്ഷാർത്ഥികൾ വലയുന്നു

യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ നടത്തുന്ന നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനാകാതെ അപേക്ഷാർത്ഥികൾ വലയുന്നു. ഒ.ബി.സി /എസ്‌സി /എസ്ടി /.ഡബ്ല്യൂ.എസ് സംവരണ വിഭാഗത്തിൽ വരുന്ന വിദ്യാർത്ഥികളിൽ നോൺ ക്രിമിലിയർ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചവർക്ക് മാത്രമേ നിലവിൽ നെറ്റ് ക്സാമിന് അപേക്ഷ പൂർത്തിയാക്കാൻ സാധിക്കുന്നുള്ളൂ.

 

സാധാരണയായി നെറ്റ് പാസായവർ മാത്രം നോൺ ക്രിമിലിയർ സർട്ടിഫിക്കറ്റ് നൽകിയാൽ മതിയായിരുന്നു. കഴിഞ്ഞ വർഷംത്പോലെ നോൺ ക്രിമിലിയർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഘട്ടത്തിൽ വിവിധ വിദ്യാർത്ഥി സംഘടനകളുടെ എതിർപ്പിനെ തുടർന്ന് യു.ജി.സി മാനദണ്ഡം ഒഴിവാക്കിയിരുന്നു.

എന്നാൽ വർഷം വെബ്സൈറ്റിൽ നോൺക്രിമിലിയർ സർട്ടിഫിക്കറ്റ് നമ്പർ നൽകണമെന്നാണ് നിർദേശം.

യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ നെറ്റ് വെബ്‌സൈറ്റിൽ നോൺ ക്രിമിലയർ നമ്പറിനായുള്ള കോളം

അവസാനഘട്ടം അപേക്ഷിക്കുന്ന സംവരണ വിഭാഗത്തിൽ വരുന്ന വിദ്യാർഥികൾ ജനറൽ വിഭാഗത്തിൽ പരീക്ഷയെഴുതുന്ന സാഹചര്യത്തിലേക്കാണ് നടപടികൾ കൊണ്ടുപോകുകയെന്ന് അപേക്ഷാർത്ഥികൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സംവരണ വിരുദ്ധ നടപടിയായി ഇതിനെ കാണേണ്ടി വരുമെന്നും അപേക്ഷാർത്ഥികൾ കൂട്ടിച്ചേർത്തു.

CONTENT HIGHLIGHT : UGC NET Application Glitch Affects Reserved Categories




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related