15
May, 2026

A News 365Times Venture

15
Friday
May, 2026

A News 365Times Venture

പിണറായി തന്നെ; പ്രതിപക്ഷ നേതാവിനെ തീരുമാനിച്ച് സി.പി.ഐ.എം

Date:

പിണറായി തന്നെ; പ്രതിപക്ഷ നേതാവിനെ തീരുമാനിച്ച് സി.പി.ഐ.എം

തിരുവനന്തപുരം: പത്തുനാളത്തെ കാത്തിരിപ്പിനൊടുത്തിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുത്ത് സി.പി.ഐ.എം. പത്തുവർഷകാലം സർക്കാരിനെ നയിച്ച പിണറായി വിജയൻ തന്നെ ഇത്തവണ പ്രതിപക്ഷത്തെയും നയിക്കണമെന്നാണ് പാർട്ടിതീരുമാനം.

ഇന്ന് തിരുവനന്തപുരത്ത് നടന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പിണറായിയെ തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റിയിൽ നിയമസഭാ കക്ഷി നേതാവായി പിണറായി വിജയനെ ഐക്യണ്ഠേന തെരഞ്ഞെടുത്തതായി സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താകുറിപ്പിൽ അറിയിച്ചു.

എം.പി കെ. രാധാകൃഷ്ണൻ അധ്യക്ഷനായി എ.കെ.ജി സെന്ററിൽ ചേർന്ന യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി, പോളിറ് ബ്യൂറോ അംഗങ്ങളായ എ.വിജയരാഘവൻ, പിണറായി വിജയൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു.

ധർമടം മണ്ഡലത്തിൽ നിന്നുമാണ് പിണറായി വിജയൻ നിയമസഭാംഗമാണ്. രണ്ടുതവണ മുഖ്യമന്ത്രി ആയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് പിണറായി പ്രതിപക്ഷ നിരയുടെ തലവനാകുന്നത്.

Content Highlight: Pinarayi vijayan will lead the opposition; CPI(M) decides on the leader of the opposition




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related